കണ്ണെടുക്കാതെ നോക്കിയിരുന്നു പോകും, പാവാടയും ബ്ലൗസും അണിഞ്ഞ് ​ഗ്ലാമറസ് ലുക്കിൽ മാളവിക

പാറക്കെട്ടുകളുള്ള പശ്ചാത്തലത്തിൽ നിന്നുള്ള ചിത്രങ്ങൾ മണി രത്നം സിനിമകളിലെ ​ഗാനരം​ഗത്തെ ഓർമിപ്പിക്കുന്നതാണ്
മാളവിക മോഹനൻ/ ഇൻസ്റ്റ​ഗ്രാം
മാളവിക മോഹനൻ/ ഇൻസ്റ്റ​ഗ്രാം

മാസ്റ്ററിൽ വിജയുടെ നായികയായി എത്തിയതോടെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരമായിരിക്കുകയാണ് മാളവിക മോഹനൻ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്. താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. പാവാടയും ബ്ലൗസും അണിഞ്ഞ് അതീവ ​ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. 

ചെറുപയർ പച്ച നിറത്തിലുള്ള ലോങ് സ്കർട്ടും ബ്ലൗസുമാണ് താരത്തിന്റെ വേഷം. ഡീപ് നെക്കിലുള്ള ബ്ലൗസ് താരത്തിന് ​ഗ്ലാമറസ് ലുക്ക് നൽകുന്നുണ്ട്. ഇതിനൊപ്പം വെള്ളി ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. പാറക്കെട്ടുകളുള്ള പശ്ചാത്തലത്തിൽ നിന്നുള്ള ചിത്രങ്ങൾ മണി രത്നം സിനിമകളിലെ ​ഗാനരം​ഗത്തെ ഓർമിപ്പിക്കുന്നതാണ്. അര്‍ജുന്‍ കാമത്താണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. വർധ അഹമ്മദാണ് വേഷം ഒരുക്കിയത്. 

എന്തായാലും ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങൾ. മലയാള നടിമാരായ ആൻ അ​ഗസ്റ്റിൻ, ​ഗൗതമി ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തിൽ കമന്റ് ചെയ്തിരിക്കുന്നത്. ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവിക 2013 ല്‍ പുറത്തിറങ്ങിയ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. നിര്‍ണായകം, ബിയോണ്ട് ദ ക്ലൗഡ്‌സ്, ദ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍, പേട്ട തുടങ്ങിയ ചിത്രങ്ങില്‍ വേഷമിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com