അച്ഛന്റെ പാട്ടിനൊപ്പം ചുവടുവെച്ച് മകൾ; വിഡിയോയുമായി ഗിന്നസ് പക്രു
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2021 11:47 AM |
Last Updated: 31st March 2021 11:47 AM | A+A A- |
ഗിന്നസ് പക്രു, മകൾ ദീപ്ത കീർത്തിയുടെ ഡാൻസ്/ ഫേയ്സ്ബുക്ക്
അച്ഛന്റെ സിനിമയിലെ പാട്ടിനൊപ്പം ചുവടുവെച്ച് ഗിന്നസ് പക്രുവിന്റെ മകൾ ദീപ്ത കീർത്തി. ഗിന്നസ് പക്രു തന്നെയാണ് മകളുടെ അടിപൊളി ഡാൻസ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. പൃഥ്വിരാജിനൊപ്പം ശക്തമായ കഥാപാത്രമായി ഗിന്നസ് പക്രു എത്തിയ അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ 'ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ കള്ളിപ്പെണ്ണേ' എന്ന ഗാനത്തിനൊപ്പമായിരുന്നു ദീപ്തയുടെ ഡാൻസ്.
‘അച്ഛന്റെ പാട്ടിൽ, മകളുടെ ചുവടുകൾ’ എന്ന അടിക്കുറിപ്പിനൊപ്പം താരം തന്നെയാണ് വിഡിയോ പങ്കുവെച്ചത്. വീടിന്റെ മുന്നിൽ നിന്ന് മനോഹരമായി നൃത്തം ചെയ്യുകയാണ് ദീപ്ത. നിരവധി പേരാണ് ദീപ്തയെ ഡാൻസിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അച്ഛന്റെ കലാപരമായ കഴിവുകൾ മകൾക്കും കിട്ടിയിട്ടുണ്ടെന്നും, ഒരു നല്ല കലാകാരിയായി വളരട്ടെയെന്നുമാണ് ആരാധകരുടെ കമന്റുകൾ.
കഴിഞ്ഞ ദിവസം മകൾക്ക് സർപ്രൈസ് സമ്മാനം നൽകി ഗിന്നസ് പക്രു മകളെ ഞെട്ടിച്ചിരുന്നു. നായക്കുട്ടിയെയാണ് സമ്മാനമായി നൽകിയത്. ഇതിന്റെ വിഡിയോയും താരം ആരാധകർക്കായി പങ്കുവെച്ചിരുന്നു.