ഇതുപോലൊരു തെമ്മാടി ചെറുക്കൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ, മോഹൻലാലിന്റെ അഭിനയം കണ്ട് മാധവിക്കുട്ടി പറഞ്ഞത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2021 01:20 PM |
Last Updated: 31st March 2021 01:20 PM | A+A A- |
മാധവിക്കുട്ടി, സ്ഫടികത്തിൽ മോഹൻലാൽ/ ഫേയ്സ്ബുക്ക്
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സ്ഫടികത്തിലെ ആടുതോമ. തീയറ്ററുകൾ നിറച്ച ആ മോഹൻലാൽ കഥാപാത്രം ഇന്നും ആരാധകർക്ക് ആവേശമാണ്. സ്ഫടികത്തിലെ മോഹൻലാലിന്റെ അഭിനയം കണ്ട് എഴുത്തുകാരി മാധവിക്കുട്ടി പറഞ്ഞ കാര്യത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഭദ്രൻ.
മിഹൻലാലിന്റെ അഭിനയമികവ് കണ്ട് അങ്ങനെയൊരു തെമ്മിടിപ്പയ്യൻ തനിക്കും ഉണ്ടായിരുന്നെങ്കിൽ എന്നാണ് മാധവിക്കുട്ടി പറഞ്ഞത്. സ്ഫടികത്തിന്റെ 26ാം വാർഷികത്തിന്റെ ഭാഗമായാണ് മാധവിക്കുട്ടിയുമായുള്ള ഓർമ ഭദ്രൻ പങ്കുവെച്ചത്.
എഴുത്തിൻ്റെ മുത്തശ്ശി മാധവിക്കുട്ടി സ്ഫടികത്തിലെ ലാലിൻ്റെ അഭിനയ മികവ് കണ്ട് എന്നോട് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. "ഇതുപോലൊരു തെമ്മാടി ചെറുക്കൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ...." ഇതിനു ആയിരം ആയിരം അർത്ഥങ്ങൾ അവർ കണ്ടിരുന്നിരിക്കാം. ഈ ദിവസം ഞാൻ അവരെ കൂടി ഓര്മിക്കുകയാണ്. ഇതിൻ്റെ Digital Version അവരോടൊപ്പം കാണാൻ കഴിഞ്ഞിരുന്നെങ്കിൽ...- ഭദ്രൻ കുറിച്ചു.
എഴുത്തിൻ്റെ മുത്തശ്ശി മാധവിക്കുട്ടി സ്ഫടികത്തിലെ ലാലിൻ്റെ അഭിനയ മികവ് കണ്ട് എന്നോട് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. "...
Posted by Bhadran Mattel on Tuesday, March 30, 2021