'തെരുവുകളിൽ ശവങ്ങൾ ഊഴം കാത്തു കിടക്കേണ്ടിവരും, അനിയത്തി ആര്യാ നിങ്ങളാണ് ശരി'; പിന്തുണയുമായി ഹരീഷ് പേരടി

നല്ല റോഡും പാലവും സ്കൂളുമുണ്ട് എന്ന് പറഞ്ഞയുന്നതുപോലെയാണ് മരിച്ചു കഴിഞ്ഞാൽ ഇവിടെ അന്തസായി കിടക്കാൻ ഒരു പൊതു ശമ്ശാനം ഉണ്ടെന്ന് പറയുന്നതും
ആര്യാ രാജേന്ദ്രൻ, ഹരീഷ് പേരടി/ ഫേയ്സ്ബുക്ക്
ആര്യാ രാജേന്ദ്രൻ, ഹരീഷ് പേരടി/ ഫേയ്സ്ബുക്ക്

തൈക്കാട് ശാന്തികവാടത്തിൽ ​ഗ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ചതിനെക്കുറിച്ചുള്ള തിരുവനന്തപുരം മെയർ ആര്യ രാജേന്ദ്രന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് കാരണമായിരുന്നു. ഇപ്പോൾ ആര്യയ്ക്ക് പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. നല്ല റോഡും പാലവും സ്കൂളുമുണ്ട് എന്ന് പറഞ്ഞയുന്നതുപോലെയാണ് മരിച്ചു കഴിഞ്ഞാൽ ഇവിടെ അന്തസായി കിടക്കാൻ ഒരു പൊതു ശമ്ശാനം ഉണ്ടെന്ന് പറയുന്നതും. അല്ലെങ്കിൽ ഉത്തരേന്ത്യയിലെ തെരുവുകളിൽ ശവങ്ങൾ ഊഴം കാത്തു കിടക്കുന്നതു പോലെ കിടക്കേണ്ടി വരും എന്നാണ് ഹരീഷ് പേരടി കുറിക്കുന്നത്. 

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി, നല്ല സ്കൂളുണ്ടാക്കി,നല്ല ആശുപത്രിയുണ്ടാക്കി, റേഷൻ ഷോപ്പിൽ നല്ല ഭക്ഷ്യ പദാർത്ഥങ്ങളുണ്ട്, കുടുംബശ്രീ ഹോട്ടലുകളിൽ നല്ല ഭക്ഷണമുണ്ട്..എന്ന് പറയുന്നതു പോലെ തന്നെയാണ് അല്ലെങ്കിൽ അതിനേക്കാൾ അപ്പുറമാണ്..മരിച്ചു കഴിഞ്ഞാൽ ഇവിടെ അന്തസായി കിടക്കാൻ ഒരു പൊതു ശമ്ശാനം ഉണ്ടെന്ന് പറയുന്നതും…

അല്ലെങ്കിൽ ഈ മഹാമാരിയുടെ കാലത്ത് ഉത്തരേന്ത്യയിലേ തെരുവുകളിൽ ശവങ്ങൾ ഊഴം കാത്തു കിടക്കുന്നതു പോലെ കിടക്കേണ്ടി വരും…സ്വന്തക്കാരുടെ ശവങ്ങൾ സൈക്കളിലുന്തി തളർന്ന് വഴിയരികിൽ ഹൃദയം തകർന്ന് ഇരിക്കേണ്ടി വരും…പ്രിയപ്പെട്ട അനിയത്തി ആര്യാ നിങ്ങളാണ് ശരി …ആധുനിക കേരളത്തിന് നിങ്ങളിൽ പ്രതീക്ഷയുണ്ട്…നൂറ് വട്ടം സഖാവ് ആര്യയോടൊപ്പം…

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com