'പ്രകൃതിയിൽ നിന്നും ഓക്സിജൻ പിടിച്ചെടുക്കുകയാണ്, മനുഷ്യനില്ലാതാവുന്നതാണ് ഭൂമിക്ക് നല്ലത്'; ഓക്സിജൻ പ്ലാന്റുകൾക്കെതിരെ കങ്കണ

ഓക്സിജൻ പ്ലാന്റുകളുടെ പ്രവർത്തനം പ്രകൃതി ചൂഷണമാണെന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്
കങ്കണ റണാവത്ത്/ ട്വിറ്റർ
കങ്കണ റണാവത്ത്/ ട്വിറ്റർ

കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഓക്സിജൻ ലഭിക്കാതെ നിരവധി രോ​ഗികളാണ് വിവിധ സംസ്ഥാനങ്ങളിൽ മരിച്ചത്. ഇപ്പോഴും പല സ്ഥലങ്ങളിലും രൂക്ഷമായി നിലനിൽക്കുന്നുണ്ട്. ഓക്സിജൻ പ്ലാന്റുകളുടെ പ്രവർത്തനം പ്രകൃതി ചൂഷണമാണെന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. മനുഷ്യർ മരിക്കുന്നത് ഭൂമിയ്ക്ക് നല്ലതാണെന്നും താരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിചിത്ര വാ​ദം. 

നിര്‍മിച്ച് ടണ്‍ കണക്കിന് സിലിണ്ടറുകള്‍ നിറയ്ക്കാനായി എല്ലാവരും കൂടുതല്‍ കൂടുതല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കുകയാണ്. പ്രകൃതിയില്‍ നിന്ന് ഇങ്ങനെ വലിച്ചെടുക്കുന്ന ഓക്‌സിജന് നമ്മള്‍ എന്താണ് പകരം നല്‍കുന്നത്. നമ്മുടെ തെറ്റുകള്‍ കാരണമുണ്ടായ ദുരന്തങ്ങളില്‍ നിന്ന് നമ്മള്‍ പഠിച്ചില്ലെന്നുവേണം മനസിലാക്കാന്‍- കങ്കണ കുറിച്ചു. 

മനുഷ്യര്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ പ്രഖ്യാപിക്കുന്നതിനൊപ്പം പ്രകൃതിക്കും സഹായങ്ങള്‍ നല്‍കണം. ഓക്‌സിജന്‍ ഉപയോഗിക്കുന്ന മനുഷ്യന്‍ പ്രകൃതിക്കുവേണ്ടി പ്രവര്‍ത്തിക്കും എന്ന് പ്രതിജ്ഞയെടുക്കണം എന്നാണ് താരം കുറിക്കുന്നത്. ഭൂമിയ്ക്ക് ഒരു ഉപയോഗവും ഇല്ലാത്തവരാണ് മനുഷ്യരെന്നും മനുഷ്യരില്ലാതായാല്‍ ഭൂമി കൂടുതല്‍ മനോഹരമാകും എന്നുമാണ് കങ്കണ പറയുന്നത്.

‘ ഓര്‍ക്കുക, ഒരു പ്രാണി പോലും ഈ ഭൂമിയില്‍ നിന്ന് ഇല്ലാതായാല്‍ അത് മണ്ണിന്റെ പ്രത്യുല്‍പാദനത്തെയും മാതൃഭൂമിയുടെ ആരോഗ്യത്തെയും ബാധിക്കുന്നു. പക്ഷെ മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയും. നിങ്ങള്‍ ഭൂമിയുടെ പ്രണയിതാവോ ശിശുവോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അനാവശ്യമാണ്,’ കങ്കണ ട്വീറ്റ് ചെയ്തു. ട്വീറ്റിന് അടിയിൽ നിരവധി പേരാണ് വിമർശനവുമായി എത്തുന്നത്. ഓക്സിജൻ കിട്ടാതെ ആളുകൾ മരിച്ചുകൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് ഇത്തരത്തിൽ പ്രതികരിക്കാനാവുക എന്നാണ് വിമർശകർ ചോദിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com