'ഏതൊരു മത്സരവും ഒരു പാഠമാണ്, തൃശൂരുകാർക്കുവേണ്ടി ഇനിയും മുന്നിലുണ്ടാകും'; സുരേഷ് ​ഗോപി

പരാജയപ്പെട്ടെങ്കിലും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ താരം പറഞ്ഞത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃശൂരുകാർക്ക് നന്ദി പറഞ്ഞുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ​ഗോപി. പരാജയപ്പെട്ടെങ്കിലും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ താരം പറഞ്ഞത്. ഏതൊരു മത്സരവും പാഠമാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. 

‘തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം.’–സുരേഷ് ഗോപി പറഞ്ഞു.

തൃശൂർ നിയോ​ഗമണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായാണ് താരം മത്സരിച്ചത്. ശക്തമായ ത്രികോണമത്സരം മണ്ഡലത്തിൽ സുരേഷ് ​ഗോപി മൂന്നാം സ്ഥാനത്താവുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി പി ബാലചന്ദ്രനാണ് മണ്ഡലത്തിൽ വിജയിച്ചത്. എൽഡിഎഫിലെ പി. ബാലചന്ദ്രന് 44, 263 വോട്ടും, യുഡിഎഫ് നേതാവ് പത്മജ വേണുഗോപാലിന് 43,317 വോട്ടും കിട്ടിയപ്പോൾ സുരേഷ് ഗോപിക്ക് 40,457 വോട്ടുകളാണ് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com