കോവിഡ്; പ്രമുഖ തമിഴ് ഹാസ്യതാരം പാണ്ഡു അന്തരിച്ചു

ഗില്ലി, കാഥല്‍ കോട്ടൈ, പോക്കിരി, അഴൈയിന്‍ സിരിപ്പില്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു
പാണ്ഡു/ഫയൽ ചിത്രം
പാണ്ഡു/ഫയൽ ചിത്രം

പ്രമുഖ തമിഴ് ഹാസ്യ താരം പാണ്ഡു അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. 74 വയസായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാണ്ഡു ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. അദ്ദേഹത്തിനൊപ്പം ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അവര്‍. 

മാനവന്‍ എന്ന സിനിമയിലൂടെ 1970 ലാണ് പാണ്ഡു അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഹാസ്യ താരം ഇടിച്ചപുലി ശെല്‍വരരാജിന്റെ സഹോദരനായ അദ്ദേഹം വ്യത്യസ്തമായ ശരീരഭാഷയിലൂടെയും സംഭാഷണ ചാരുതയിലൂടെയുമാണ് തെന്നിന്ത്യന്‍ ആരാധകരുടെ ഇഷ്ടതാരമാകുന്നത്. 

ഗില്ലി, കാഥല്‍ കോട്ടൈ, പോക്കിരി, അഴൈയിന്‍ സിരിപ്പില്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ഈ ചിത്രങ്ങളിലെ പാണ്ഡുവിന്റെ ഹാസ്യരംഗങ്ങളെല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റാണ്. 2020ല്‍ പുറത്തിറങ്ങിയ ഇന്ദ നിലൈ മാറും എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അഭിനയത്തില്‍ കൂടാതെ ലോഗോ ഡിസൈനിലും ഫോണ്ട് സിസൈനിലും പാണ്ഡു കഴിവു തെളിയിച്ചിട്ടുണ്ട്. കാപിറ്റല്‍ ലെറ്റര്‍ എന്ന ഡിസൈന്‍ കമ്പനിയും അദ്ദേഹം നടത്തുന്നുണ്ട്. താരത്തിന് മൂന്നു മക്കളാണ്- പ്രഭു, പന്‍ചു, പിന്റു. ഇതില്‍ പിന്റു 2012 ല്‍ വെല്ലാചി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com