ചിഛോരെയില്‍ സുശാന്തിനൊപ്പം വേഷമിട്ട അഭിലാഷ പാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചു

നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു. നാല്‍പ്പത് വയസ്സായിരുന്നു.
അഭിലാഷ പാട്ടില്‍/ഫെയ്‌സ്ബുക്ക്‌
അഭിലാഷ പാട്ടില്‍/ഫെയ്‌സ്ബുക്ക്‌

മുംബൈ: നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു. നാല്‍പ്പത് വയസ്സായിരുന്നു. ഹിന്ദി, മറാത്ത സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അഭിലാഷ. സുശാന്ത് സിങ് രജ്പുത്ത് നായകനായ ചിഛോരെയില്‍ പ്രധാന വേഷം ചെയ്തിരുന്നു. 

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. ബനാറിസല്‍ പോയി തിരിച്ചെത്തിയ ശേഷമാണ് അഭിലാഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് സഹപ്രവര്‍ത്തകനായ സഞ്ജയ് കുല്‍ക്കര്‍ണി പറഞ്ഞു. 

ബദരിനാഥ് കി ദുല്‍ഹനിയ, ഗുഡ് ന്യൂസ്, മലാല്‍, പിപ്‌സി, പ്രവാസ്, അറേഞ്ച് മാര്യേജ് തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com