'രണ്ടു ഡോസ് വാക്സിൻ എടുത്താലും സേഫ് അല്ല';  കുടുംബത്തിൽ ഉണ്ടായ മരണത്തെക്കുറിച്ച് അഹാന 

വിവാഹം ക്ഷണിക്കാൽ വീട്ടിൽ വന്ന ഒരാളിൽ നിന്നാണ് രോഗം ബാധിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മ്മൂമ്മയുടെ സഹോദരി കോവിഡ് ബാധിച്ച് മരിച്ചതിനെക്കുറിച്ച് പങ്കുവച്ച് നടി അഹാന കൃഷ്ണ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും കോവിഡ് ബാധിക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തെന്നാണ് അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. വാക്‌സിൻ പലർക്കും ഒരു കവചം തന്നെയാണ് എന്നാൽ അത് എപ്പോഴും ഉറപ്പ് നൽകുന്നില്ല എന്നും നടി കൂട്ടിച്ചേർത്തു.

അഹാനയുടെ കുറിപ്പ്

കുഞ്ഞ് ഇഷാനിയെ എടുത്തിരിക്കുന്ന ഈ പിങ്ക് സാരി ധരിച്ചതാണ് മോളി അമ്മുമ്മ, എന്റെ അമ്മുമ്മയുടെ ഇളയ സഹോദരി. അവർ ഇന്ന് കോവിഡ് മൂലം മരണപ്പെട്ടു. ഏപ്രിൽ അവസാനം വിവാഹം ക്ഷണിക്കാൽ വീട്ടിൽ വന്ന ഒരാളിൽ നിന്നാണ് രോഗം ബാധിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആയി. ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങി. ഞങ്ങൾക്ക് ഇത് വിശ്വസിക്കാൻ കഴിയാവുന്നതിനും അപ്പുറമാണ്. എന്റെ അമ്മയ്ക്ക് അവരുമായി ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ആശുപത്രിയിലോക്ക് പോയപ്പോൾ സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു മരണത്തെക്കുറിച്ച് അമ്മൂമ്മ ചിന്തിച്ചിട്ടുണ്ടാവില്ല. 64 വയസ്സായ അവർ രണ്ടു ഡോസ് വാക്‌സിനും എടുത്തതാണ്. ഞാൻ കേട്ടിട്ടുള്ളത് രണ്ടു ഡോസ് വാക്‌സിൻ എടുത്താൽ രോഗം കഠിനമാകില്ല എന്നാണ്. പക്ഷേ അത് തെറ്റാണ്. ഡബിൾ വാക്‌സിൻ എടുത്താലും നിങ്ങൾ സേഫ് അല്ല. വാക്‌സിൻ പലർക്കും ഒരു കവചമായി പ്രവർത്തിച്ചേക്കാം. എന്നാൽ അത് ഒരു ഉറപ്പായ കാര്യമല്ല. അവർ ചെറിയ രോഗ ലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ ടെസ്റ്റ് നടത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

നിങ്ങൾ ഇത് വായിക്കുന്നുണ്ടെങ്കിൽ, ഇനിപ്പറയുന്നവ മനസിലാക്കി നിങ്ങളുടെ പ്രിയപ്പെട്ടവരോടും പങ്കുവയ്ക്കുക: 
1. ഞങ്ങളുടെ കുടുംബത്തിൽ രണ്ട് ഡോസ് വാക്സിനും എടുത്ത ഒരാളെ ഞങ്ങൾക്ക് നഷ്ടമായി. അതിനാൽ നിങ്ങൾ വാക്സിൻ എടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ, നിങ്ങളുടെ സുരക്ഷാ മുൻകരുതലുകൾ അതേപടി തുടരുക. 
2. ചെറിയ ലക്ഷണങ്ങൾ കണ്ടാൽ പോലും ടെസ്റ്റ് ചെയ്യുക. വൈറസ് ബാധിച്ചാൽ ഉടനുള്ള ചികിത്സ കൊണ്ട് മാത്രമേ നിങ്ങൾക്ക് ഇതിനെ നേരിടാൻ‌ കഴിയൂ. 
3. വീട്ടിൽ തന്നെ തുടരുക. മറ്റ് വീടുകൾ സന്ദർശിക്കുന്നത് നിർത്തുക. ഇത് നിങ്ങൾക്കും മറ്റുള്ളവർക്കും അപകടം ഉളവാക്കും. 
മോളി അമ്മുമ്മേ സമാധാനത്തിൽ വിശ്രമിക്കുക. ഞങ്ങൾക്ക് നിങ്ങളെ അവസാനമായി കാണാൻ കഴിഞ്ഞില്ല എന്നത് വേദനയാണ്. ഞാൻ എന്ത് ഫേസ്ബുക്കിൽ പങ്കുവച്ചാലും അതിനേക്കുറിച്ച് നിങ്ങൾ പറയുന്ന രസകരമായ കമന്റുകൾ മിസ് ചെയ്യും. നിങ്ങളുടെ സഹോദരി, കുട്ടികൾ, കൊച്ചുമക്കൾ, എന്റെ അമ്മ, അപ്പപ്പൻ എന്നിവർ നിങ്ങളെ മിസ് ചെയ്യുമെന്നും എല്ലാ ദിവസവും നിങ്ങളെക്കുറിച്ച് ചിന്തിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ശബ്ദവും “അമ്മുസി” എന്ന വിളിയും എനിക്ക് ഇപ്പോഴും കേൾക്കാനാകും. നിങ്ങളുടെ ശബ്ദം ഒരിക്കലും എന്റെ ഓർമ്മയിൽ നിന്ന് പോകില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com