സം​ഗീത സംവിധായകൻ വൻരാജ് ഭാട്ടിയ അന്തരിച്ചു

പദ്മശ്രീ പുരസ്കാര ജേതാവായ വൻരാജ് ഗോവിന്ദ് നിഹലാനിയുടെ തമസിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്
വന്‍രാജ് ഭാട്ടിയ/ ട്വിറ്റർ
വന്‍രാജ് ഭാട്ടിയ/ ട്വിറ്റർ

മുംബൈ: സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. പദ്മശ്രീ പുരസ്കാര ജേതാവായ വൻരാജ് ഗോവിന്ദ് നിഹലാനിയുടെ തമസിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. 

പരസ്യചിത്രങ്ങള്‍ക്ക് ജിങ്കിള്‍ തയ്യാറാക്കിയാണ് സംഗീത രംഗത്ത് പ്രവേശിക്കുന്നത്. ശ്യാം ബെഗനലിന്റെ അന്‍കുര്‍ ആയിരുന്നു അരങ്ങേറ്റ ചിത്രം. മംഥന്‍, ജാനേ ഭി ദോ യാരോ, 36 ചൗരിന്‍ഗീ ലൈന്‍, മോഹന്‍ ജോഷി ഹാസിര്‍ ഹോ, തരംഗ്, ഖാമോഷ്, ഹിപ് ഹിപ് ഹുറേ, അജൂബ, ദാമിനി, പര്‍ദേശ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീതമൊരുക്കി. 

2008 ല്‍ പുറത്തിറങ്ങിയ ഹല്ലാ ബോല്‍ ആണ് ഏറ്റവും ഒടുവില്‍ പ്രവര്‍ത്തിച്ച ചിത്രം. സിനിമയ്ക്ക് പുറമേ നാടകങ്ങളിലും ഡോക്യുമെന്ററികളിലും ആല്‍ബങ്ങളിലും ഒട്ടനവധി സംഭാവനകള്‍ അദ്ദേഹം ചെയ്തു. സംഗീത സംഗീത അക്കാദമി പുരസ്‌കാരം ഉൾപ്പടെ നിരവധി അം​ഗീകാരങ്ങൾ നേടി.  സ്മൃതി ഇറാനി ഉൾപ്പടെ നിരവധി പേരാണ് വൻരാജിന് ആദരാഞ്ജലി അർപ്പിച്ച് രം​ഗത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com