'ആ ചതിയനെ പുറത്താക്കാനിരിക്കുകയായിരുന്നു, പോയതിൽ സന്തോഷം'; കമൽ ഹാസൻ

ആര്‍. മഹേന്ദ്രനെക്കൂടാതെ പൊന്‍രാജ് അടക്കം പ്രധാനനേതാക്കളായ പത്തോളംപേരാണ് പാര്‍ട്ടി വിട്ടത്
കമല്‍ഹാസന്‍/ഫയല്‍ ചിത്രം
കമല്‍ഹാസന്‍/ഫയല്‍ ചിത്രം

ചെന്നൈ; വലിയ പ്രതീക്ഷയോടെയാണ് നടന്‌‍‍ കമൽഹാസന്റെ എംഎൻഎം തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ തിരിച്ചടിയായിരുന്നു ഫലം. കമൽഹാസനു പോലും തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല. അതിനു പിന്നാലെ പാർട്ടിക്കള്ളിൽ വിമർശനവും കൊഴിഞ്ഞുപോക്കും തുടരുകയാണ്. എംഎൻഎമ്മിന്റെ വൈസ് പ്രസിഡന്റ് ആർ മഹീന്ദ്രൻ അടക്കം പത്തോളം പേരാണ് പാർട്ടി വിട്ടത്. ഇപ്പോൾ മഹീന്ദ്രന്റെ പുറത്തുപോകലിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. മഹേന്ദൻ ചതിയനാണ് എന്നായിരുന്നു താരത്തിന്റെ ആരോപണം. 

മഹീന്ദ്രനെ ചതിയന്‍ എന്നാണ് കമല്‍ വിശേഷിപ്പിച്ചത്. ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനൊരുങ്ങുകയായിരുന്നു. ഒരു 'പാഴ്‌ച്ചെടി' കൂടി എംഎന്‍എമ്മില്‍നിന്ന് പുറത്ത് പോയതിൽ സന്തോഷമുണ്ടെന്നുമായിരുന്നു കമലിന്റെ പ്രതികരണം. ആര്‍. മഹേന്ദ്രനെക്കൂടാതെ പൊന്‍രാജ് അടക്കം പ്രധാനനേതാക്കളായ പത്തോളംപേരാണ് പാര്‍ട്ടി വിട്ടത്. പുറത്തുപോയതിന് ശേഷം കമൽഹാസനെ മഹേന്ദ്രൻ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. 

കമലിന്റെ പ്രവര്‍ത്തനശൈലി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ചില ഉപദേശകരുടെ കൈപ്പിടിയിലാണെന്നും രാജിസമര്‍പ്പിച്ചതിനുശേഷം മഹേന്ദ്രന്‍ ആരോപിച്ചു. നിയമസഭാതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണം ശരിയായ ദിശയിലല്ലായിരുന്നു. ഇതേക്കുറിച്ച് പറഞ്ഞിട്ടും അംഗീകരിക്കാന്‍ കമല്‍ഹാസന്‍ തയ്യാറായില്ല. ഒരിടത്തുപോലും ജയിക്കാന്‍കഴിഞ്ഞില്ലെങ്കിലും ശൈലിമാറ്റാന്‍ കമല്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പാര്‍ട്ടിവിടാന്‍ തീരുമാനിച്ചതെന്നും മഹേന്ദ്രന്‍ പറഞ്ഞു.

മോശം പ്രകടനത്തിനുകാരണം പ്രചാരണത്തിലെ പോരായ്മയാണെന്ന് പാര്‍ട്ടിവിട്ട നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതംഗീകരിക്കാന്‍ കമല്‍ തയ്യാറായിരുന്നില്ല. ഡോക്ടറും ബിസിനസുകാരനുമായ മഹേന്ദ്രന്‍ ഇത്തവണ കോയമ്പത്തൂരിലെ സിങ്കാനല്ലൂരില്‍ മത്സരിച്ചിരുന്നു. ജനറല്‍ സെക്രട്ടറിമാരായ എ.ജി. മൗര്യ, ഉമാദേവി, സി.കെ. കുമാരവേല്‍, എം. മുരുകാനന്ദം, ഉപദേശകന്‍ സുരേഷ് അയ്യര്‍ എന്നിവരും കമല്‍ഹാസന്റെ പ്രവര്‍ത്തനശൈലിയില്‍ പ്രതിഷേധിച്ച് രാജിസമര്‍പ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com