'ഉത്തരവാദിത്വമുള്ള ഭരണം', പിണറായി സർക്കാരിനെ പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാവർക്കും ഭക്ഷ്യ കിറ്റ് നൽകുന്നതിനൊപ്പം ജനകീയ ഹോട്ടലുകളിലൂടെയും കമ്യൂണിറ്റി കിച്ചനിലൂടെയും എല്ലാവർക്കും ഭക്ഷണം എത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു
പിണറായി വിജയൻ, പ്രകാശ് രാജ്/ ഫയൽചിത്രം
പിണറായി വിജയൻ, പ്രകാശ് രാജ്/ ഫയൽചിത്രം


കേരളത്തിൽ ലോക്ക്ഡൗൺ നിലവിൽ വന്നതോടെ ക്ഷേമപ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് സർക്കാർ. എല്ലാവർക്കും ഭക്ഷ്യ കിറ്റ് നൽകുന്നതിനൊപ്പം ജനകീയ ഹോട്ടലുകളിലൂടെയും കമ്യൂണിറ്റി കിച്ചനിലൂടെയും എല്ലാവർക്കും ഭക്ഷണം എത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇപ്പോൾ കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. 

ഉത്തരവാദിത്വമുള്ള ഭരണമാണെന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ‘ഉത്തരവാദിത്വമുള്ള ഭരണം. ഒരു പാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ’ പിണറായി വിജയന്റെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് പ്രകാശ് രാജ് കുറിച്ചു. 

‘ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം എത്തിക്കാന്‍ വേണ്ടുന്ന നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പറയുന്നതാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. ആഹാരം വീട്ടിലെത്തിച്ച് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. 

ഇത് ആദ്യമായിട്ടല്ല പ്രകാശ് രാജ് കേരള സർക്കാരിനേയും പിണറായി വിജയനേയും പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. നേരത്തെ തുടർഭരണം ലഭിച്ചപ്പോഴും പ്രശംസയുമായി അദ്ദേഹം എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com