മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി; വിഡിയോ

അഞ്ജലി മേനോൻ ആണ് വധു
സന്ദീപിനും അഞ്ജലിക്കുമൊപ്പം മാഫിയ ശശിയും ഭാര്യയും/ ഇൻസ്റ്റ​ഗ്രാം
സന്ദീപിനും അഞ്ജലിക്കുമൊപ്പം മാഫിയ ശശിയും ഭാര്യയും/ ഇൻസ്റ്റ​ഗ്രാം

ലയാള സിനിമയിലെ പ്രമുഖ ആക്ഷൻ ഡയറക്ടർ മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി. അഞ്ജലി മേനോൻ ആണ് വധു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു നടന്ന ചടങ്ങിൽ ഇരുവീട്ടുകാർ മാത്രമാണ് പങ്കെടുത്തത്. 

അച്ഛനെപ്പോലെ തന്നെ സിനിമയിലെ ആക്ഷൻ രം​ഗത്തു തന്നെയാണ് സന്ദീപ്. അസിസ്റ്റന്റ് സ്റ്റണ്ട് ഡയറകടറായാണ് അദ്ദേഹം വർക്കു ചെയ്യുന്നത്. നിരവധി സിനിമകളിൽ അച്ഛനൊപ്പം സന്ദീപ് പ്രവർത്തിച്ചിട്ടുണ്ട്. സന്ദീപിന്റെ വിവാഹവിഡിയോയും ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.

കൂടാതെ അഭിനയ രം​ഗത്തും കൈവച്ചിട്ടുണ്ട്. ജിബിന്‍ സംവിധാനം ചെയ്യുന്ന വള്ളിക്കെട്ട് എന്ന ചിത്രത്തിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയുടെ അനന്തരവൻ അഷ്‌ക്കർ സൗദാൻ ആണ് ചിത്രത്തിൽ നായകനായി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com