'‌‌എന്റെ ബീന ഹോസ്പിറ്റലിൽ, കോവിഡ്'; കരഞ്ഞുകൊണ്ട് മനോജും മകനും, വിഡിയോ 

സീരീയൽ ഷൂട്ടിങ്ങിനിടെയാണ് ബീനയ്ക്ക് കോവിഡ് ബാധിച്ചത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ടി ബീന ആന്റണി കോവിഡ് ബാധിച്ച് ആശുപത്രിയിൽ. നടനും ഭർത്താവുമായ മനോജ് കുമാറാണ് രോ​ഗവിവരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. സീരീയൽ ഷൂട്ടിങ്ങിനിടെയാണ് ബീനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ക്ഷീണവും ചുമയും കണ്ടതോടെയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. പരിശോധനയിൽ ന്യൂമോണിയ ബാധിച്ചെന്ന് കണ്ടെത്തി. 

ഗുരുതരാവസ്ഥയിൽ ആയിരുന്ന ബിന ഇപ്പോൾ തിരിച്ചുവന്നിരിക്കുന്നുവെന്നും മനോജ് പറയുന്നു. ജീവിതത്തിൽ വലിയ തീച്ചൂളയിലകപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ 5 ദിവസമായി അത്രയും അനുഭവിച്ചു. മകനെ ഒന്നും അറിയിച്ചില്ല. ആരും കാണാതെ കരഞ്ഞു. ആരെയും ഒന്നും അറിയിക്കാതെ സ്വയം കരഞ്ഞ് അവളെയും ആശ്വസിക്കും. ദൈവം മാത്രമായിരുന്നു ശക്തി, മനോജ് വിഡിയോയിൽ പറഞ്ഞു. 

ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ ബീന റൂം ക്വാറന്റൈനിലേക്ക് മാറിയിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഞങ്ങൾ എല്ലാവരും ക്വാറന്റൈനിൽ ആയിരുന്നു. പിന്നീട് ക്ഷീണവും ചുമയും കിതപ്പും കൂടി. ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ന്യൂമോണിയ ബാധിച്ചു. ഡോക്ടർ വിളിച്ച് ആശുപത്രിയിൽ ഐസിയു ഇല്ലെന്ന് പറഞ്ഞു. അതോടെ ആകെ തകർന്നു, മനോജ് വിഡിയോയിൽ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com