'ഇക്കുറി മരുഭൂമിയിലല്ല'; 'സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവർത്തകർ'; ക്ലാസ്മേറ്റ്സ് സ്ക്രീൻ ഷോട്ട് 

പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നരെയ്നും ഒന്നിച്ച ഈ സ്ക്രീൻഷോട്ട് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു
സ്ക്രീൻഷോട്ട്
സ്ക്രീൻഷോട്ട്

ഴിഞ്ഞ വർഷത്തെ കോവിഡ് ലോക്ക്ഡൗൺ കാലത്ത് വൈറലായ 'ക്ലാസ്മേറ്റ്സ്' വീഡിയോകോൾ സ്ക്രീൻ ഷോട്ട് ഇക്കുറിയും എത്തി. ഹോം ക്വാറൻറൈൻ വിശേഷങ്ങളുമായി സുകുവും പയസും കഞ്ഞിക്കുഴിയും മുരളിയും ഒന്നിച്ച വിഡിയോകോൾ വിശേഷമാണ് താരങ്ങൾ പുറത്തുവിട്ടത്. പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നരെയ്നും ഒന്നിച്ച ഈ സ്ക്രീൻഷോട്ട് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

''ക്ലാസ്മേറ്റ്സ്, കൊവിഡ് കാലത്തിന് മുൻപ് സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവർത്തകർ'' എന്ന് കുറിച്ചാണ് ജയസൂര്യ സ്ക്രീൻ ഷോട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 
''കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗൺ കാലത്തും ഞങ്ങൾ ഇത്തരത്തിൽ ഒരു സ്ക്രീൻ ഷോട്ട് പങ്കിട്ടിരുന്നു. അന്ന് ഈ സമയം ഒരു മരുഭൂമിക്ക് നടുവിലായിരുന്നതിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം കുടുംബത്തോടൊപ്പം വീട്ടിലായിരിക്കാനായി. ഒരു വർഷം മുമ്പുള്ള സമയത്തേക്കാൾ കഠിനമായ പോരാട്ടമാണ് ഇന്ത്യ ഇപ്പോൾ നടത്തുന്നത്. ഇത് ഇപ്പോൾ ഞങ്ങൾ‌ ആസ്വദിക്കുന്നെങ്കിലും, അടുത്ത തവണ ഇത് തിരഞ്ഞെടുക്കേണ്ട സ്ഥിതിയാകില്ലെന്ന് പ്രതീക്ഷിക്കുന്നു, മാത്രമല്ല യഥാർത്ഥത്തിൽ‌ കണ്ടുമുട്ടാൻ‌ ഞങ്ങൾക്ക് കഴിയാത്തതിനാലല്ല, വീട്ടിലായിരിക്കൂ, സുരക്ഷിതരായിരിക്കൂ, ക്ലാസ്മേറ്റ്സ്'', പൃഥ്വി കുറിച്ചതിങ്ങനെ

''ഇതാ ഇവിടെ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി, കൂടുതൽ ലോക്ക്ഡൗണുകൾ നമ്മളെ അകറ്റി നിർത്താതെ എല്ലാം ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം പ്രാർഥിക്കാം'', നരെയിൻ കുറിച്ചു. ഒരു വർഷത്തിനുശേഷം അതേ കഥ, എന്ന് കുറിച്ചുകൊണ്ടാണ് ഇന്ദ്രജിത്ത് സ്ക്രീൻഷോട്ട് പങ്കുവച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com