കുട്ടിക്കാലം മുതലുള്ള പരിഹാസം, സിനിമയിലെത്തിയപ്പോൾ സഹിക്കാൻ പറ്റാതായി, ഞാൻ എന്റെ ശരീരത്തെ വെറുത്തു

അടുത്തിടെ താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
കാർത്തിക മുരളീധരൻ/ ഇൻസ്റ്റ​ഗ്രാം
കാർത്തിക മുരളീധരൻ/ ഇൻസ്റ്റ​ഗ്രാം

ദുൽഖർ സൽമാന്റെ നായികയായി അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് കാർത്തിക മുരളീധരൻ. പിന്നീട് മമ്മൂട്ടിയ്ക്കൊപ്പം അങ്കിളിലും താരം അഭിനയിച്ചു. എന്നാൽ പിന്നീട് സിനിമകളിൽ താരം അത്ര സജീവമായില്ല. അടുത്തിടെ താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ തന്റെ വെയിറ്റ് ലോസ് യാത്രയെക്കുറിച്ച് പറയുകയാണ് കാർത്തിക. 

ചെറുപ്പം മുതൽ ബോഡി ഷെയ്മിങ്ങിന് താൻ ഇരയായിട്ടുണ്ടെന്നാണ് താരം പറയുന്നത്. സിനിമയിലേക്ക് എത്തിയപ്പോൾ ഈ പരിഹാസം തനിക്ക് താങ്ങാൻ സാധിക്കുന്നതിനും അപ്പുറമായി. അതോടെ താൻ തന്റെ ശരീരത്തെ വെറുത്തു. യോ​ഗയിലൂടേയും ആരോ​ഗ്യകരമായ ഭക്ഷണ ക്രമത്തിലൂടേയുമാണ് താൻ ശരീരഭാരം കുറച്ചത് എന്നാണ് കാർത്തിക കുറിക്കുന്നത്. 

കാർത്തികയുടെ കുറിപ്പ് വായിക്കാം

കുട്ടിക്കാലം മുതൽ ഞാൻ തടിച്ച ശരീരപ്രകൃതമുള്ള വ്യക്തിയായിരുന്നു. അത് ഞാൻ ശ്രദ്ധിക്കുന്നത് രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ശരീരഭാരത്തെക്കുറിച്ചുള്ള പരിഹാസം അന്ന് മുതൽ വലുതാകുന്നത് വരെ ഞാൻ അനുഭവിച്ചതാണ്. കുട്ടിക്കാലത്ത് അതിനെ പ്രതിരോധിക്കാൻ ഞാൻ വളറെ വിചിത്രമായ പ്രതിരോധമാണ് ശീലിച്ചു പോന്നത്. ഞാൻ എന്നെ തന്നെ പരിഹസിച്ചും വെറുത്തുമാണ് അതിനെ ചെറുത്ത് നിന്നത്. അതിലൂടെ കൂടുതൽ ഭാരം വയ്ക്കുകയാണ് ചെയ്തത്. 

വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കൽപ്പങ്ങളുള്ള ഇൻഡസ്ട്രിയതോടെ രൂക്ഷമായ ബോഡി ഷെയ്മിങ്ങിനാണ് ഞാൻ ഇരയായി.  ഈ പരിഹാസം എനിക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനും അപ്പുറമായിരുന്നു. ഞാനും എന്റെ ശരീരവും നിരന്തരം സംഘർഷത്തിലായി. ഞാൻ യുദ്ധത്തിൽ തളരാൻ തുടങ്ങി. ഞാൻ എങ്ങനെയാണോ അങ്ങനെ എന്നെ സ്വീകരിക്കാൻ ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല. എന്തിന് എനിക്ക് പോലും എന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാൻ കുറച്ച് കാലത്തേക്ക് പരീക്ഷിച്ചു. എന്നാൽ ഒന്നും ശരിയായില്ല. 

കാരണം എന്താണെന്ന് വച്ചാൽ ഞാൻ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു. മുതിർന്ന ഒരാളായതോടെ സൗന്ദര്യയും അരോ​ഗ്യവുമെല്ലാം എന്താണെന്നുള്ള എന്റെ ചിന്താ​ഗതിയിൽ മാറ്റമുണ്ടായി. ഇതോടെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റണമെന്ന് തോന്നി. ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാൻ ആരംഭിച്ചത്. എന്നാൽ എന്റെ മനസ്സിനും ശരീരത്തിനും ചിന്തകൾക്കും യോഗ നൽകിയ കരുത്ത് എന്നെ ആകെ മാറ്റി മറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com