'അവനെത്തി', മകൻ പിറന്ന സന്തോഷത്തിൽ രഞ്ജിൻ രാജ്, ചിത്രങ്ങൾ

രഞ്ജിൻ രാജും ഭാര്യയും കുഞ്ഞിനൊപ്പം/ ഫേയ്സ്ബുക്ക്
രഞ്ജിൻ രാജും ഭാര്യയും കുഞ്ഞിനൊപ്പം/ ഫേയ്സ്ബുക്ക്

സം​ഗീത സംവിധായകൻ രഞ്ജിൻ രാജിൻ അച്ഛനായി. അവനെത്തി എന്ന അടിക്കുറിപ്പിലാണ് താരം കുഞ്ഞ് രാജകുമാരന്റെ വരവ് ആരാധകരെ അറിയിച്ചത്. ആശുപത്രിയിൽ നിന്നു മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും രഞ്ജിൻ പങ്കുവെച്ചു. 

സോഷ്യൽ മീഡിയയിൽ അക്റ്റീവായ രഞ്ജിൻ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഭാര്യ ​ഗർഭിണിയാണെന്ന വിവരം രഞ്ജിൻ അറിയിച്ചത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് രഞ്ജിൻ രാജും ശിൽപ തുളസിയും വിവാഹിതരാവുന്നത്. 

മലയാളത്തിലെ തിരക്കേറിയ സം​ഗീത സംവിധായകനാണ് രഞ്ജിൻ. കാണെക്കാണെ, കാവൽ ഉൾപ്പടെ നിരവധി ചിത്രങ്ങളിലാണ് രഞ്ജിൻ സം​ഗീതം ഒരുക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com