'ആ ചോദ്യം ഞാൻ അവർത്തിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യൂ'; പ്രകാശ് രാജ്

നരേന്ദ്ര മോദിക്കെതിരേ പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് ഡൽഹിയിൽ 15 പേർ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്
പ്രകാശ് രാജ്, നരേന്ദ്ര മോദി/ ഫയൽ ചിത്രം
പ്രകാശ് രാജ്, നരേന്ദ്ര മോദി/ ഫയൽ ചിത്രം

കോവിഡ് വാക്സിൻ ക്ഷാമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് ഡൽഹിയിൽ 15 പേർ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. കൂലിപ്പണിക്കാർ ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്. ഇപ്പോൾ ഈ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. 

പോസ്റ്ററിലെ ചോദ്യം ആവർത്തിച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പോസ്റ്റ്. മോദി ജീ, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട വാക്സിന്‍ എന്തിനാണ് വിദേശരാജ്യങ്ങള്‍ക്ക് നല്‍കിയത്? എന്നാണ് പോസ്റ്ററിൽ കുറിച്ചിരുന്നത്. ഈ ചോദ്യം ഞാൻ അവർത്തിക്കുന്നു, വന്ന് എന്നെയും അറസ്റ്റ് ചെയ്യൂ- പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ മോദിക്ക് എതിരെയുള്ള പോസ്റ്ററുകൾ ഉയർന്നത്. പോസ്റ്ററുകള്‍ക്കു പിന്നില്‍ ആരാണെന്ന് കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പോസ്റ്ററുകള്‍ പതിച്ച ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി. മറ്റൊരാള്‍ക്കു വേണ്ടിയാണ് പോസ്റ്റര്‍ പതിച്ചതെന്ന് പിടിയിലായ ഒരാള്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ഇതിനായി 500 രൂപ ലഭിച്ചതായും ഇയാള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com