തിരക്കഥാകൃത്തും സംവിധായകനുമായ സുബോധ് ചോപ്ര കോവിഡ് ബാധിച്ച് മരിച്ചു

വസുധ എന്ന മലയാളം ചിത്രത്തിന്റെ സംവിധായകനായിരുന്നു
സുബോധ് ചോപ്ര
സുബോധ് ചോപ്ര

മുംബൈ; ബോളിവുഡ് തിരക്കഥാകൃത്ത് സുബോധ് ചോപ്ര കോവിഡിനെ തുടർന്നുണ്ടായ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് അന്തരിച്ചു. 49 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെ തുടർന്ന് വെള്ളിയാഴ്ചയായിരുന്നു മരണം, ഇമ്രാൻ ഹാഷ്മിയുടെ മർഡർ, ഇർഫാൻ ഖാനിന്റെ റോ​ഗിലൂടെയും ശ്രദ്ധേയനാണ് സുബോധ് ചിപ്ര. 

കഴിഞ്ഞ ആഴ്ചയാണ് സുബോധ് കോവിഡ് മുക്തനായത്. എന്നാൽ മെയ് പത്തിന് അവസ്ഥ മോശമാകുകയായിരുന്നു. ഓക്സിജൻ ലെവൽ താഴ്ന്നതിനെ തുടർന്ന് വീട്ടിൽ ഓക്സിജൻ സിലിണ്ടർ എത്തിച്ചു നൽകി. അതിനു പിന്നാലെ ശ്വാസം മുട്ട് അനുഭവപ്പെടുകയും ബ്ലഡ് പ്രഷർ ഉയരുകയുമായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

ബോളിവുഡ് ചിത്രങ്ങളിൽ കൂടാതെ ഒരു മലയാളം ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. വസുധ എന്ന ചിത്രമാണ് മലയാളത്തിൽ ഒരുക്കിയത്. മുംബൈ നഗരമായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. സുരേഷ് നായര്‍, ഗൗതമി നായര്‍, ഗൗരി നമ്പ്യര്‍, ശ്വേത തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com