വിദ്യാ ബാലന്റെ ഷെര്‍നി ഒടിടി റിലീസിന്, എത്തുന്നത് ആമസോണ്‍ പ്രൈമില്‍

ജൂണിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്
വിദ്യാ ബാലൻ ഷെർനി പോസ്റ്ററിൽ നിന്ന്
വിദ്യാ ബാലൻ ഷെർനി പോസ്റ്ററിൽ നിന്ന്

കുന്തളദേവിക്ക് ശേഷം വിദ്യാ ബാലന്റെ മറ്റൊരു ചിത്രം കൂടി ഓണ്‍ലൈന്‍ റിലീസിന്. ഫോറസ്റ്റ് ഓഫിസറായി താരം എത്തുന്ന ഷെര്‍നിയാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. ജൂണിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 

ആമസോണ്‍ തന്നെയാണ് ചിത്രത്തിന്റെ വരവിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടി. വാക്കി ടോക്കിയും കയ്യില്‍ പിടിച്ച് പുല്ലുകള്‍ക്കിടയില്‍ നില്‍ക്കുന്ന വിദ്യയാണ് പോസ്റ്ററില്‍. അമിത് മസുര്‍കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിദ്യാ ബാലനൊപ്പം ശരത് സക്‌സേന, മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇല അരുണ്‍, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

ഗണിത ശാസ്ത്രജ്ഞയായ ശകുന്തള ദേവിയുടെ ജീവിതം പറഞ്ഞ ശകുന്തള ദേവിയായിരുന്നു വിദ്യ ബാലന്റെ ആദ്യത്തെ ഒടിടി ചിത്രം. കഴിഞ്ഞ വര്‍ഷമാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസിന് എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com