45ന് മുകളിൽ പ്രായമുള്ള ജീവനക്കാർക്ക് വാക്സിൻ; ഒരുക്കങ്ങൾ നടത്തി അല്ലു അർജുൻ
By സമകാലിക മലയാളം ഡെസ്ക് | Published: 19th May 2021 02:47 PM |
Last Updated: 19th May 2021 02:48 PM | A+A A- |

ഫയല്‍ ചിത്രം
45 വയസിന് മുകളിലുള്ള തന്റെ ജീവനക്കാർക്ക് വാക്സിനേഷൻ ഉറപ്പ് വരുത്തി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. സ്വയം മുൻകയ്യെടുത്താണ് താരം വാക്സിനേഷന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നത്. പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും മറ്റു ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങളും അടക്കം ഏകദേശം 135 ആളുകൾക്കാണ് നടൻ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുന്നത്.
അല്ലുവിനും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചതും പിന്നീട് രോഗമുക്തി നേടിയതും നടൻ തന്നെയാണ് ആരാധകരെ അറിയിച്ചത്.
250 കോടി രൂപ ചിലവിൽ ഒരുങ്ങുന്ന പുഷ്പയാണ് അല്ലുവിന്റെ പുതിയ സിനിമ. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസിനെത്തുന്നത് എന്നാണ് വിവരം. ചിത്രത്തിൽ മലയാളതാരം ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നുണ്ട്. ഈ വർഷം ഒക്ടോബറിൽ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. 2022 ആയിരിക്കും രണ്ടാം ഭാഗം.