തീവ്രവാദിയായി സാമന്ത, ഫാമിലി മാൻ സീസൺ 2 ടീസർ പുറത്ത്
By സമകാലിക മലയാളം ഡെസ്ക് | Published: 19th May 2021 02:16 PM |
Last Updated: 19th May 2021 02:16 PM | A+A A- |

ഫാമിലി മാൻ ടീസറിൽ നിന്ന്
ആമസോൺ പ്രൈമിലെ സൂപ്പർഹിറ്റ് വെബ് സീരീസാണ് ദ് ഫാമിലി മാൻ. ചിത്രത്തിന്റെ രണ്ടാമത്തെ സീസൺ റിലീസിന് ഒരുങ്ങുകയാണ്. തെന്നിന്ത്യൻ സുന്ദരി സാമന്തയാണ് ഇത്തവണ ഫാമിലി മാനിലെ വില്ലൻ വേഷത്തിൽ എത്തുന്നത്. രാജി എന്ന തീവ്രവാദിയായാണ് താരം വേഷമിടുന്നത്. ഫാമിലി മാൻ സീസൺ 2ന്റെ ടീസർ പുറത്തുവന്നു.
ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ത്രില്ലറാണ് ഫാമിലിമാൻ. മനോജ് ബാജ്പേയ്, പ്രിയാമണി, ശരിബ് ഹാഷ്മി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ശ്രീകാന്ത് തിവാരിയായാണ് മനോജ് ബാജ്പേയി എത്തുന്നത്. അദ്ദേഹത്തിന്റെ കുടുംബജീവിതത്തിലെ അസ്വസ്ഥതകൾ പറഞ്ഞു കൊണ്ടാണ് സീരീസ് തുടങ്ങുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിലേക്ക് വരികയാണ് ശ്രീകാന്ത്.
രാജും കൃഷ്ണയും ചേർന്നാണ് ഫാമിലി മാൻ സംവിധാനം ചെയ്യുന്നത്. ജൂൺ 4 മുതൽ സീസൺ 2 സ്ട്രീം ചെയ്തു തുടങ്ങും. ആദ്യ സീസണിൽ മലയാളി താരം നീരജ് മാധവാണ് വില്ലൻ വേഷത്തിൽ എത്തിയത്. താരത്തിന്റെ പ്രകചനം മികച്ച അഭിപ്രായം നേടിയിരുന്നു.