ടീച്ചർ ഇല്ലാത്തത് ഒരു കുറവല്ല, അതിലും മികച്ച മന്ത്രിമാർ ഈ സഭയിലുണ്ടാകും; അരുൺ ​ഗോപി

'മന്ത്രി പദവി അല്ലാലോ ജനസേവനത്തിന്റെ അവസാന വാക്ക് അത് നന്നായി അറിയുന്ന ഒരാൾ തന്നെയാണ് ടീച്ചർ'
arun_gopy_shylaja
arun_gopy_shylaja

ണ്ടാം പിണറായി മന്ത്രിസഭ നാളെ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേൽക്കാനിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിലെ ഏറ്റവും മികച്ച മന്ത്രിയായിരുന്ന കെകെ ശൈലജയെ ഒഴിവാക്കിയതിന്റെ അതൃപ്തിക്കിടയിലാണ് സത്യപ്രത്ഞ്ജ. ചലച്ചിത്രമേഖലയിൽ നിന്നുള്ളവർ വരെ രൂക്ഷ വിമർശനമാണ് ഇതിനെതിരെ ഉയർത്തുന്നത്. എന്നാൽ ടീച്ചർ ഇല്ലാത്തത് ഒരു കുറവല്ല എന്നാണ് സംവിധായകൻ അരുൺ ​ഗോപി പറയുന്നത്. അതിലും മികച്ച മന്ത്രിമാർ ഈ സഭയിലുണ്ടാകും എന്നാണ് അദ്ദേഹം പറയുന്നത്.

പുതിയ മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങൾ ടീച്ചർ ഇല്ലാത്തത് ഒരു ഒരുകുറവായി കാണുന്നില്ല!! അതിലും മികച്ച മന്ത്രിമാർ ഈ സഭയിലുണ്ടാകും ഉറപ്പ്!!, അവർക്ക് നല്കുന്ന അവസരങ്ങൾക്കു നിറഞ്ഞ കയ്യടി. മാറ്റങ്ങൾ അനിവാര്യമാണ്.  മന്ത്രി പദവി അല്ലാലോ ജനസേവനത്തിന്റെ അവസാന വാക്ക് അത് നന്നായി അറിയുന്ന ഒരാൾ തന്നെയാണ് ടീച്ചർ .- അരുൺ‍ ​ഗോപി പറഞ്ഞു. 

പാർവതി, റിമ കല്ലിങ്കൽ, ​ഗീതു മോഹൻദാസ് ഉൾപ്പടെ നിരവധി പ്രമുഖ താരങ്ങളാണ് ശൈലജ ടീച്ചറിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് രം​ഗത്തെത്തിയത്. നാളെയാണ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. അതിനിടെ ട്രിപ്പിൾ ലോക്ക്ഡൗണിനിടെ 500 പേരെ വിളിച്ച് സത്യപ്രതിഞ്ജ നടത്തുന്നതും വിവാദമായിരിക്കുകയാണ്. അരുൺ ​ഗോപിയും ഇതിനെതിരെ രം​ഗത്തെത്തിയിരുന്നു. ജീവന്റെ വിലയുള്ള ജാഗ്രത ആവശ്യമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നതുകൊണ്ടാണ് മുഖ്യമന്ത്രി പറയുന്നതനുസരിച്ച് വീട്ടിൽ കഴിയുന്നത്. ക്ഷെ, ഇതെല്ലാം രാജ്ഭവനിലെ ലളിതമായ ചടങ്ങിൽ അധികാരത്തിലേറി നമ്മളെ കാക്കുമെന്ന വിശ്വാസത്തിലാണ്... ഇനിയും അധികാരത്തിലേറാൻ കഴിയുമെന്ന് വിശ്വാസമുള്ള ഒരു സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങു ലളിതമാക്കി കാവലാകണം. ഒരു അമിതച്ചിലവും ആർഭാടവും അതുമൂലം ഉണ്ടാകുന്ന രോഗവ്യാപനവും താങ്ങാൻ ഈ ജനതയ്ക്കു ത്രാണി ഉണ്ടാകില്ലെന്ന് അങ്ങ് അറിയുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കുറിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com