കമൽ ഹാസന്റെ വിക്രത്തിൽ കാമറ ചലിപ്പിക്കാൻ ​ഗിരീഷ് ​ഗം​ഗാധരൻ; റിപ്പോർട്ട്

ലോകേഷിന്‍റെ മുന്‍ ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്‍റെയും ഛായാഗ്രഹകനായ സത്യൻ സൂര്യൻ തന്നെയാണ് ചിത്രത്തിന്റെ കാമറയ്ക്ക് പിന്നിലും ഉണ്ടാവുക എന്നാണ് ആദ്യം പറഞ്ഞിരുന്നത്
വിക്രത്തിൽ കമൽഹാസൻ, ​ഗിരീഷ് ​ഗം​ഗാധരൻ/ ഫേയ്സ്ബുക്ക്
വിക്രത്തിൽ കമൽഹാസൻ, ​ഗിരീഷ് ​ഗം​ഗാധരൻ/ ഫേയ്സ്ബുക്ക്

മൽഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്ന വിക്രത്തിൽ കാമറ ചലിപ്പിക്കുക ​ഗിരീഷ് ​ഗം​ഗാധരൻ. സിനിമപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ​മലയാളത്തിന്റെ ഛായാ​ഗ്രാഹകന്‌ കൂടി എത്തുന്നതോടെ പ്രതീക്ഷ ഏറുകയാണ്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമായിട്ടില്ല. 

ലോകേഷിന്‍റെ മുന്‍ ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്‍റെയും ഛായാഗ്രഹകനായ സത്യൻ സൂര്യൻ തന്നെയാണ് ചിത്രത്തിന്റെ കാമറയ്ക്ക് പിന്നിലും ഉണ്ടാവുക എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ മറ്റു ചില ചിത്രങ്ങളുടെ ഷെഡ്യൂളും ഒരുമിച്ചെത്തിയതിനാലാണ് സത്യന്‍ സൂര്യന്‍റെ പിന്മാറുകയായിരുന്നു. തുടർന്നാണ് ലോകേഷ് കനകരാജ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിന്റെ പ്രിയടതാരം ഫഹദ് ഫാസിലും ചിത്രത്തിലുണ്ടാകും എന്നും റിപ്പോർട്ടുകളുണ്ട്. 

സമീര്‍ താഹിറിന്‍റെ 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'യിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ ഗിരീഷ് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ ഛായാഗ്രാഹകനാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്, ജല്ലിക്കട്ട്, ജോണ്‍പോള്‍ ജോര്‍ജിന്‍റെ ഗപ്പി, ശ്യാമപ്രസാദിന്‍റെ ഹേയ് ജൂഡ് തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങള്‍. എ ആര്‍ മുരുഗദോസിന്‍റെ വിജയ് ചിത്രം സര്‍ക്കാരിലൂടെ ആയിരുന്നു തമിഴ് അരങ്ങേറ്റം. ചടുലമായ രം​ഗങ്ങളാണ് ​ഗിരീഷ് ​ഗം​ഗാധരനെ വ്യത്യസ്തനാക്കുന്നത്. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടാണ് വിക്രം എത്തുന്നത്. കമലിന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ടൈറ്റില്‍ പ്രഖ്യാപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com