അന്ന് എനിക്ക് 15 വയസ്സ്, ഇന്നത്തെ അഭിരാമിക്ക് അതിനോട് യോജിക്കാനാകില്ല: വിമർശനങ്ങൾക്ക് നടിയുടെ മറുപടി 

ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് അഭിരാമി
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

1999 ൽ പുറത്തിറങ്ങിയ 'ഞങ്ങൾ സന്തുഷ്ടരാണ്' എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധത ഉയർത്തിക്കാട്ടിയുള്ള വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് നടി അഭിരാമി. ജയറാമിനെയും അഭിരാമിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി രാജസേനൻ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഗാർഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രം തികച്ചും സ്ത്രീവിരിദ്ധമാണെന്നാണ് വിമർശനം. 15 വയസ്സുള്ളപ്പോൾ താൻ അഭിനയിച്ച ഈ ചിത്രത്തോട് ഇന്നത്തെ അഭിരാമിക്ക് യോജിക്കാനാകില്ലെന്നാണ് നടിയുടെ പ്രതികരണം. 

"തന്റേടമുള്ള സ്ത്രീയെ അടിച്ചൊതുക്കണം  ജീൻസിട്ട സത്രീയെ സാരിയുടുപ്പിക്കണം തുടങ്ങിയ രീതികള്ഡ അന്നത്തെ സിനിമകളിൽ ധാരാളം ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അങ്ങനെയുള്ള സിനിമകൾ കാണാറില്ല. നമ്മുടെ സമൂഹത്തിൽ അത്തരത്തിലുള്ള ആളുകൾ ഇല്ലെന്നല്ല അതിനർഥം. ഇത്തരം ആശയങ്ങൾ ഒന്നും ഒരിക്കലും ജീവിതത്തിലേക്ക് എടുക്കരുത്", അഭിരാമി പറഞ്ഞു.  

ആ സിനിമ ചെയ്യുമ്പോൾ എനിക്ക് 15 വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അന്ന് അത്തരത്തിലുള്ള ധാരാളം സിനിമകൾ ഇറങ്ങിയിരുന്നതിനാൽ അത് വലിയ വിഷയമായില്ല. എന്നാൽ ഇന്ന് അഭിരാമി എന്ന വ്യക്തിക്ക് അതിനോട് യോജിക്കാനാകില്ല, മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അഭിരാമി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com