ഓക്സിജൻ ലെവൽ 84 എത്തി, ആശുപത്രിയിലെത്തിയപ്പോൾ കിടക്കയില്ല; 22 ദിവസം വീട്ടിൽ, കോവിഡ് അനുഭവവുമായി കാളി; വിഡിയോ

കോവിഡ് ബാധിച്ച് ഓക്സിജൻ 84ൽ എത്തി ആശുപത്രിയിൽ എത്തിയിട്ടും അഡ്മിറ്റാവാൻ കിടക്കയുണ്ടായിരുന്നില്ല എന്നാണ് താരം പറയുന്നത്
കാളി വെങ്കട്ട്/ ഫേയ്സ്ബുക്ക്
കാളി വെങ്കട്ട്/ ഫേയ്സ്ബുക്ക്

മിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിനിടെ കോവിഡ് വ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കിക്കൊണ്ട് നടൻ കാളി  വെങ്കട്ട് പങ്കുവെച്ച വിഡിയോ ആണ് ചർച്ചയാവുന്നത്. കോവിഡ് ബാധിച്ച് ഓക്സിജൻ 84ൽ എത്തി ആശുപത്രിയിൽ എത്തിയിട്ടും അഡ്മിറ്റാവാൻ കിടക്കയുണ്ടായിരുന്നില്ല എന്നാണ് താരം പറയുന്നത്. തുടർന്ന് 22 ദിവസം വീട്ടിലാണ് തുടർന്നതെന്നും വ്യക്തമാക്കി. സുഹൃത്തായ ഡോക്ടറിന്റെ നിർദേശപ്രകാരം മരുന്നു കഴിച്ചെന്നും കാളി വെങ്കട്ട് കൂട്ടിച്ചേർത്തു. 

കാളി വെങ്കട്ടിന്റെ വാക്കുകൾ 

ഇങ്ങനെയൊരു വിഡിയോ ചെയ്യണോ എന്ന ആശങ്ക എന്നിലുണ്ടായിരുന്നു. നടനും സുഹൃത്തുമായ രമേശ് തിലക് ആണ് എന്റെ അനുഭവങ്ങൾ വിഡിയോയിലൂടെ ലോകത്തിനെ അറിയിക്കൂ എന്ന് നിർബന്ധിച്ചത്. കോവിഡ് രണ്ടാം തരംഗത്തിൽ ഞാനും വീണുപോയി. കഴിഞ്ഞ 22 ദിവസങ്ങളിൽ എനിക്ക് എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഒരുതവണ ഓക്സിജൻ ലെവൽ 94 എത്തിയിരുന്നു. എന്നാൽ അപ്പോഴൊന്നും ആശുപത്രിയിൽ പോകുന്ന കാര്യം ചിന്തിച്ചില്ല. 84 എത്തിയപ്പോൾ കാര്യങ്ങൾ വഷളായി. അഡ്മിറ്റാകാൻ ആശുപത്രിയിലേയ്ക്ക് ചെന്നപ്പോൾ അവിടെ കിടക്കയുമില്ല. എന്റെ സുഹൃത്ത് ഒരു ഡോക്ടർ ഉണ്ട്. അദ്ദേഹമാണ് രോഗം ബാധിച്ചപ്പോൾ മുതൽ എന്നെ സഹായിച്ചുകൊണ്ടിരുന്നത്.

ആശുപത്രി ഇല്ലാതായ സാഹചര്യത്തിലും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു. മരുന്നുകൾ കഴിച്ചു. അങ്ങനെയാണ് ഇതിൽ നിന്നും രക്ഷപ്പെട്ടത്. ഇതിൽ നിന്നും എന്റെ അനുഭവം ഞാൻ പറയാം. ഇത് വരാതിരിക്കാൻ നോക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വന്നു കഴിഞ്ഞാൽ പേടിക്കരുത്. മനോബലം ഉണ്ടാകണം. രോഗം വന്നു എന്നോർത്ത് വിഷമിച്ച് ഇരിക്കരുത്. ഡോക്ടർമാെര ബന്ധപ്പെടുക, അവർ പറയുന്ന മരുന്ന് കഴിക്കുക.’

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com