യുവ ഛായാ​ഗ്രാഹകൻ ദിൽഷാദ് കോവിഡ് ബാധിച്ചു മരിച്ചു

മലയാളിയായ ദിൽഷാദ് തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഛായാ​ഗ്രാഹകനാണ്
ദിൽഷാദ്/ ഫേയ്സ്ബുക്ക്
ദിൽഷാദ്/ ഫേയ്സ്ബുക്ക്

മുംബൈ; ബോളിവുഡിലെ യുവ ഛായാ​ഗ്രാഹകൻ ദിൽഷാദ് പിപ്പി കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. മലയാളിയായ ദിൽഷാദ് തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഛായാ​ഗ്രാഹകനാണ്. പിപ്പിജാൻ എന്ന പേരിലാണ് ദിൽഷാദ് സിനാമാലോകത്ത് അറിയപ്പെടുന്നത്. 

കപിൽ ശർമ്മ പ്രധാനവേഷം ചെയ്‌ത ‘കിസ് കിസ്കോ പ്യാർ കരു’  എന്ന അബ്ബാസ് മസ്താൻ ചിത്രത്തിന് ശേഷം പുതിയ തെലുങ്ക് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നപ്പോഴാണ് കൊവിഡ് ബാധിതനാവുന്നത്.മലയാളം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, ബോജ്പുരി, മറാത്തി തുടങ്ങിയ ഭാഷാ ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയായ ദിൽഷാദ് ഏറെ നാളായി മുംബൈയിലായിരുന്നു. 

സുപ്രസിദ്ധ ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ ശിഷ്യനായാണ് തുടക്കം കുറിച്ചത്. പിന്നീട് ഹിന്ദി സിനിമയിലെ സിനിമാട്ടോഗ്രാഫർ രവിയാദവിനോപ്പം ടാർസൻ- ദ വണ്ടർ കാർ, 36 ചീന ടൗൺ, റെയ്സ്  തുടങ്ങിയ ചിത്രങ്ങളിൽ ഓപ്പറേറ്റിംഗ് ക്യാമറാമാൻ ആയി പ്രവർത്തിച്ചു. ’ ദ വെയിറ്റിംഗ് റൂം’  എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. ‘ദ ബ്ലാക്ക് റഷ്യൻ’  എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ശ്രദ്ധേയനാവുന്നത്. ദിൽഷാദിന്റെ മരണത്തിൽ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com