അന്തരിച്ച നടൻ സുശാന്ത് സിങ് രജപുത്തിന്റെ ഒന്നാം ചരമവാർഷികം അടുത്തിരിക്കെ റിയ ചക്രബർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. വലിയ കഷ്ടപ്പാടുകളിൽ നിന്നാണ് വലിയ ശക്തി കൈവരുന്നത് എന്നാണ് ഇൻസ്റ്റഗ്രാമിലെ റിയയുടെ പോസ്റ്റ് തുടങ്ങുന്നത്. റിയാലിറ്റി എന്ന ഹാഷ്ടാഗിനൊപ്പമാണ് താരത്തിന്റെ ഈ വാക്കുകൾ.
'വലിയ കഷ്ടപ്പാടുകളിൽ നിന്നാണ് വലിയ ശക്തി കൈവരുന്നത്. നിങ്ങൾ ഇക്കാര്യത്തിൽ എന്നെ വിശ്വസിക്കണം. ആ വിശ്വാസത്തിൽതന്നെ തുടരണം. സ്നേഹം...'' ഇതാണ് റിയയുടെ പോസ്റ്റ്.
2020 ജൂൺ 14നായിരുന്നു സുശാന്തിന്റെ മരണവാർത്ത പുറത്തുവന്നത്. മുംബൈയിലെ വസതിയിലാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നീണ്ടനാൾ സുശാന്തുമായി പ്രണയത്തിലായിരുന്നു റിയ. താരത്തിന്റെ ആത്മഹത്യക്ക് പിന്നാലെ റിയയുടെ അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടായി. മുംബൈയിലെ ബൈക്കുല്ല ജയിലിലായിരുന്നു റിയ ഒരു മാസം. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ദീർഘനാൾ സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിന്ന റിയ വനിതാദിനത്തിൽ അമ്മയുടെ കൈപിടിച്ചുള്ള ചിത്രം പങ്കുവച്ചാണ് തിരിച്ചെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ