പാർവതി, ഒമർ ലുലു/ ഫേയ്സ്ബുക്ക്
പാർവതി, ഒമർ ലുലു/ ഫേയ്സ്ബുക്ക്

'പാർവതി മാഡം, പണം മുഴുവൻ നഷ്ടപ്പെട്ട റോഷിനിക്ക് വാങ്ങിയ പ്രതിഫലമെങ്കിലും തിരിച്ചുകൊടുത്താൽ വലിയ ഉപകാരമാകും'; ഒമർ ലുലു

പാർവതി മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോൾ മൈ സ്റ്റോറിയിലുടെ ഒരുപാട്‌ സ്വപ്നങ്ങളുമായി സിനിമയിൽ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ് ഓർമവരുന്നത് എന്നാണ് ഒമർലുലു കുറിക്കുന്നത്

മീ ടൂ ആരോപണ വിധേയനായ വൈരമുത്തുവിനു ഒഎൻവി പുരസ്കാരം നൽകിയതിനെതിരെ നടി പാർവതി രം​ഗത്തുവന്നത് വാർത്തയായിരുന്നു. ഒഎൻവി കൾച്ചറൽ അക്കാദമി പ്രസിഡന്റ് അടൂർ ​ഗോപാലകൃഷ്ണനെ മെൻഷൻ ചെയ്തായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇപ്പോൾ പാർവതിക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായടകൻ ഒമർ ലുലു. പാർവതി മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോൾ മൈ സ്റ്റോറിയിലുടെ ഒരുപാട്‌ സ്വപ്നങ്ങളുമായി സിനിമയിൽ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ് ഓർമവരുന്നത് എന്നാണ് ഒമർലുലു കുറിക്കുന്നത്. പണം നഷ്ടപ്പെട്ട റോഷിനിക്ക് വാങ്ങിയ പ്രതിഫലം തിരിച്ചുകൊടുത്താൽ വലിയ ഉപകാരമാകും എന്നുമാണ് കുറിക്കുന്നത്. 

പ്രിയപ്പെട്ട പാർവതി മാഡം നിങ്ങൾ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം.നിങ്ങൾ മനുഷ്യതം എന്ന് പറഞ്ഞപ്പോൾ ഓർമ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട്‌ സ്വപ്നങ്ങളുമായി സിനിമയിൽ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ് 18 കോടി മുടക്കി താൻ കഷ്ടപ്പെട്ടുനേടിയ പണം മുഴുവൻ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താൽ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും.പാർവതി പിന്നേയും ഒരുപാട് സിനിമകൾ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു.അതെ പാർവതി പറഞ്ഞ പോലെ "അല്ല്പം മനുഷ്യതം ആവാല്ലോ".- ഒമർ ലുലു കുറിച്ചു. 

അതിനിടെ പോസ്റ്റിന് താഴെ വലിയ വിമർശനമാണ് ഒമർ ലുലുവിന് എതിരെ ഉയരുന്നത്. സിനിമ പരാജയപ്പെട്ടാൽ അഭിനേതാക്കൾ പണം തിരിച്ചുകൊടുക്കണം എന്നു പറയുന്നത് എന്ത് ന്യായമാണ് എന്നാണ് ഒമറിനോട് ചോദിക്കുന്നത്. കൂടാതെ നായകനോട് ഇതേ ചോദ്യം ചോദിക്കാത്തത് എന്താണെന്നുമുള്ള ചോദ്യവും ഉയരുന്നുണ്ട്. വിമർശനം രൂക്ഷമായതോടെ മറുപടിയുമായി ഒമർ എത്തി. 'ഇനി ഞാന്‍ സംവിധാനം ചെയ്‌ത്‌ പരാജയപ്പെട്ട സിനിക്ക് പ്രതിഫലം തിരിച്ച് കൊടുത്തോ എന്ന് ചോദിക്കുന്നവരോട്.ഞാൻ സംവിധാനം ചെയ്തതിൽ ധമാക്ക സിനിമയാണ് പരാജയപ്പെട്ടത് അതിന്റെ നിർമ്മാതാവ് നാസർ ഇക്കയോട് ഞാന്‍ പകുതി പ്രതിഫലമേ വാങ്ങിയട്ടുള്ളൂ'- ഒമർ മറുപടിയായി കുറിച്ചു. എങ്കിലും പാർവതിയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com