കയാദു മലയാളത്തിന്റെ അഭിമാന താരമാകും, നായികയെക്കുറിച്ച് വിനയൻ

നായകന്റേതുപോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയാണ് ചിത്രത്തിലുള്ളത്'
കയാദു ലോഹർ/ ഇൻസ്റ്റ​​ഗ്രാം
കയാദു ലോഹർ/ ഇൻസ്റ്റ​​ഗ്രാം

വിനയൻ സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രം പത്തൊൻപതാം നൂറ്റാണ്ട് അണിയറയിൽ ഒരുങ്ങുകയാണ്. ചരിത്രം പറയുന്ന ചിത്രത്തിൽ നടൻ സൈജു വിൻസെന്റാണ് നായകനാവുന്നത്. കയാദുവാണ് ചിത്രത്തിലെ നായിക. ഇപ്പോൾ കയാദുവിനെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകാണ് വിനയൻ. നായകന്റേതുപോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയാണ് ചിത്രത്തിലുള്ളത് എന്നാണ് വിനയൻ പറയുന്നത്. "പത്തൊൻപതാം നുറ്റാണ്ടി"ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയിൽ മലയാളത്തിൻെറ അഭിമാന താരമായിമാറുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഈ ചിത്രത്തോടെ സൈജു മലയാള സിനിമയുടെ താരസിംഹാസനത്തിൽ എത്തുമെന്ന് നേരത്തെ വിനയൻ പറഞ്ഞിരുന്നു. 

വിനയന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

19-ാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ അനുഭവിച്ച അവഗണനയും, അപമാനവും  സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം ഹീനമായിരുന്നു..
 നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്പി സ്വാമികൾക്കും, അയ്യൻകാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തൻെറ പടവാളുയർത്തിയിരുന്നു.
 ആ നായകൻെറയും അദ്ദേഹത്തേപ്പോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് "പത്തൊൻപതാം നൂറ്റാണ്ട്".....    ഇതിലെ നായകൻ സിജു വിൽസൺ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തിൽ എത്തും എന്നു ഞാൻ പറഞ്ഞിരുന്നു..
അതുപോലെ തന്നെ "പത്തൊൻപതാം നുറ്റാണ്ടി"ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയിൽ മലയാളത്തിൻെറ അഭിമാന താരമായിമാറും..
ഇന്നു മലയാളത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും വലുതും ചെലവേറിയതുമായ  ഈ സിനിമയിൽ,നിങ്ങടെ മനസ്സിനെ മഥിക്കുന്ന ചരിത്ര കഥാ മുഹൂർത്തങ്ങളും, രംഗങ്ങളും ആകർഷകമായി ഒരുക്കാൻ  പരമാവധി ശ്രമിച്ചിട്ടുണ്ട്. 
    മലയാളത്തിലെ അൻപതോളം പ്രശസ്ത നടീനടൻമരും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും പങ്കെടുക്കുന്ന ഈ  ചിത്രം ചെയ്യാൻ എന്നിൽ വിശ്വാസമർപ്പിച്ച നിർമ്മാതാവ് ശ്രി ഗോകുലം ഗോപാലേട്ടനോടുള്ള സ്നേഹാദരവും ഇവിടെ രേഖപ്പെടുത്തട്ടെ...
                  വിനയൻ..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com