നടി മീര ചോപ്ര അനധികൃതമായി വാക്‌സിന്‍ സ്വീകരിച്ചു; പരാതിയുമായി ബിജെപി, അന്വേഷണം

നടി മീര ചോപ്ര  അനധികൃതമായ രീതിയില്‍ വാക്‌സിന്‍ സ്വീകരിച്ചെന്ന് ബിജെപിയുടെ പരാതി
മീര ചോപ്ര
മീര ചോപ്ര

താനെ: നടി മീര ചോപ്ര  അനധികൃതമായ രീതിയില്‍ വാക്‌സിന്‍ സ്വീകരിച്ചെന്ന് ബിജെപിയുടെ പരാതി. സംഭവത്തില്‍ മഹാരാഷ്ട്രയിലെ താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ, 'സൂപ്പര്‍വൈസര്‍' എന്ന രീതിയില്‍ ഫോട്ടോ ഐഡി കാര്‍ഡ് നിര്‍മിക്കുകയും ഇതിനു പിന്നാലെ 'കോവിഡ് മുന്നണിപ്പോരാളി'കള്‍ക്കായി വിതരണം ചെയ്യുന്ന വാക്‌സിന്‍ മീര സ്വീകരിക്കുകയുമായിരുന്നെന്നാണ് ബിജെപിയുടെ ആരോപണം. താനെയിലെ പാര്‍ക്കിങ് പ്ലാസയിലെ കേന്ദ്രത്തില്‍വച്ചാണ് വാക്‌സീന്‍ സ്വീകരിച്ചത്.

ഊഴം തെറ്റിച്ചാണോ മീര ചോപ്ര വാക്‌സിന്‍ സ്വീകരിച്ചതെന്ന് അന്വേഷിച്ച് മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ടിഎംസി ഡപ്യൂട്ടി മുന്‍സിപ്പല്‍ കമ്മിഷണര്‍ക്ക് കമ്മിഷണര്‍ വിപിന്‍ ശര്‍മ നിര്‍ദേശം നല്‍കിയതായി ഡപ്യൂട്ടി മേയര്‍ സന്ദീപ് മാലവി അറിയിച്ചു. എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ആരോപണം മീര ചോപ്ര നിഷേധിച്ചു. ഒരു മാസത്തോളം പരിശ്രമിച്ചശേഷമാണ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് റജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചതെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ഇതിനായി പരിചയമുള്ള ആളെ സമീപിച്ചെന്നും ആധാര്‍ കാര്‍ഡ് നല്‍കിയിരുന്നതായും മീര പറഞ്ഞു. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആധാര്‍ കാര്‍ഡ് തന്റേതല്ലെന്നും അവര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com