സൽമാൻ ഖാൻ അച്ഛൻ സലിം ഖാനൊപ്പം, രാധെ പോസ്റ്റർ/ ഫേയ്സ്ബുക്ക്
സൽമാൻ ഖാൻ അച്ഛൻ സലിം ഖാനൊപ്പം, രാധെ പോസ്റ്റർ/ ഫേയ്സ്ബുക്ക്

രാധെ മികച്ച സിനിമയല്ലെന്ന് സൽമാൻ ഖാന്റെ അച്ഛൻ, മുൻ ചിത്രങ്ങളെ ഓർമിപ്പിക്കുന്നത്

എന്നാൽ വാണിജ്യ സിനിമ എന്ന നിലയിൽ നേട്ടമുണ്ടാക്കിയെന്നും കൂട്ടിച്ചേർത്തു

ൽമാൻ ഖാൻ നായകനായി എത്തിയ രാധെ ഈദ് റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാൽ ചിത്രത്തിന് മികച്ച അഭിപ്രായം നേടാനായില്ല. ഇപ്പോൾ സൽമാൻ ഖാന്റെ അച്ഛനും തിരക്കഥാകൃത്തുമായ സലിം ഖാൻ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. രാധെ മികച്ച സിനിമയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 

സല്‍മാന്‍ ഖാന്‍ ചിത്രങ്ങളായ 'ദബാംഗ് 3'ഉും 'ബജ്‍റംഗി ഭായ്‍ജാനു'മൊക്കെ വ്യത്യസ്‍തങ്ങളായിരുന്നെന്നും എന്നാൽ രാധെ സല്‍മാന്‍റെ പല മുന്‍ ചിത്രങ്ങളെയും ഓര്‍മ്മിപ്പിക്കുന്നതാണെന്നുമാണ് സലിം ഖാന്‍ പറഞ്ഞത്. എന്നാൽ വാണിജ്യ സിനിമ എന്ന നിലയിൽ നേട്ടമുണ്ടാക്കിയെന്നും കൂട്ടിച്ചേർത്തു. ഒരു ഹിന്ദി ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

"അതില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിക്കും വരുമാനം നല്‍കുക എന്നത് ഒരു വാണിജ്യസിനിമയുടെ ഉത്തരവാദിത്തമാണ്. അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍ തുടങ്ങി അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാവര്‍ക്കും പണം കിട്ടണം. ഇതാണ് ആ വ്യവസായത്തെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. ആ രീതിയില്‍ നോക്കിക്കാണുമ്പോള്‍ സല്‍മാന്‍ പെര്‍ഫോം ചെയ്‍തിട്ടുണ്ട്. സിനിമ ഗംഭാരമല്ലെങ്കിലും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ക്ക് നേട്ടമുണ്ടായി", സലിം ഖാന്‍ പറയുന്നു.

പ്രഭുദേവ സംവിധാനം ചെയ്ത ചിത്രത്തിൽ ദിഷ പഠാണിയാണ് നായികയായി എത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർ‍ന്ന് ഇന്ത്യയിൽ ഓൺലൈനായാണ് ചിത്രം റിലീസ് ചെയ്തത്. മറ്റു രാജ്യങ്ങളിൽ തിയറ്റർ റിലീസുമായും എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com