'ഒടിടി ചവറുകൂനയായി, ഞാൻ ഇനി അങ്ങോട്ടേക്ക് ഇല്ല'; നവാസുദ്ദീൻ സിദ്ദിഖി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2021 02:42 PM  |  

Last Updated: 01st November 2021 02:42 PM  |   A+A-   |  

Nawazuddin Siddiqui quits OTT

ഫയല്‍ ചിത്രം

 

മികവാർന്ന പ്രകടനത്തിലൂടെ ആരാധകരുടെ മനം കവരുന്ന നടനാണ് നവാസുദ്ദീൻ സിദ്ദിഖി. ബി​ഗ് സ്ക്രീനിൽ മാത്രമല്ല ഒടിടിയിലും നവാസുദ്ദീൻ സ്റ്റാറാണ്. താരത്തിന്റെ നിരവധി ഒടിടി സിനിമകളും സീരീസുകളുമാണ് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് വിടപറയുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നവാസുദ്ദീൻ. അനാവശ്യമായ പരിപാടികള്‍ തള്ളുന്ന ചവര്‍ക്കൂനയായി ഒടിടി പ്ലാറ്റ്ഫോമുകൾ മാറിയെന്നും ഇതിൽ പ്രതിഷേധിച്ചാണ് ഒടിടി വിടുന്നതെന്നാണ് താരം പറഞ്ഞത്. 

വമ്പന്മാരുടെ റാക്കറ്റ്

അനാവശ്യമായ പരിപാടികള്‍ തള്ളുന്ന ചവര്‍ക്കൂനയായി ഒടിടി പ്ലാറ്റ്ഫോമുകൾ മാറി. ഒന്നാം നിരയിൽ സ്ഥാനം പിടിക്കാൻ അർഹതയില്ലാത്ത ഷോകൾ പോലും ഇതിലുണ്ട്. ഷോകളുടേയും സീക്വലുകൾകൾക്കും പുതുതായി ഒന്നും പറയാനില്ലാത്തതാണ്. ഞാൻ നെറ്റ്ഫ്ളിക്സിനുവേണ്ടി സാക്രഡ് ​ഗെയിംസ് ചെയ്യുമ്പോൾ, ഡിജിറ്റൽ മീഡിയയിൽ ഉൾപ്പെടുന്നതിന്റെ വെല്ലുവിളിയും ആകാംക്ഷയുമെല്ലാമുണ്ട്. കഴിവുള്ള പുതുമുഖങ്ങൾക്ക് ഒരു അവസരമായിരുന്നു. എന്നാൽ ഇപ്പോൾ പുതുമുഖങ്ങളെല്ലാം പോയി. - നവാസുദ്ദീൻ പറഞ്ഞു. 

സൂപ്പര്‍ താരങ്ങളുടെ സിസ്റ്റം ബിഗ് സ്‌ക്രീനിനെ നശിപ്പിച്ചു. ഇപ്പോള്‍ ഒടിടിയിലെ താരങ്ങളും അതേ സ്ഥിതിയിലേയ്ക്കാണ് പോകുന്നത്. വമ്പൻ നിർമാണ കമ്പനികളുടേയും ഒടിടി പ്ലാറ്റ്ഫോമിലെ സ്റ്റാറുകൾ എന്നു പറയപ്പെടുന്ന നടന്മാരുടേയും റാക്കറ്റായി ഇത് മാറി. ബോളിവുഡിലെ പ്രധാന നിർമാതാക്കളെല്ലാം ഒടിടിയിലെ വമ്പൻമാരുമായി കരാറിൽ ഏർപ്പെടുകയാണ്. അൺലിമിറ്റഡാണ് കണ്ടന്റുകൾ ഉണ്ടാക്കാൻ വലിയ തുകയാണ് നിർമാതാക്കൾക്ക് ലഭിക്കുന്നത്. ക്ലാണ്ടിറ്റി ക്ലാളിറ്റിയെ കൊല്ലുകയാണ്- താരം കൂട്ടിച്ചേർത്തു. 

സീരിയസ് മാൻ ‌, സാക്രഡ് ​ഗെയിംസ് തുടങ്ങിയ നെറ്റ്ഫ്ളിക്സിലെ നിരവധി പരിപാടികളിൽ നവാസുദ്ദീൻ അഭിനയിച്ചിട്ടുണ്ട്. സീരിയസ് മാനിലെ പ്രകടനത്തിന് എമ്മി അവാർഡ്സിൽ മികച്ച നടനായി നോമിനേറ്റ് ചെയ്തിരുന്നു.