മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന സിനിമ, 'നന്‍പകല്‍ നേരത്ത് മയക്കം' തുടങ്ങി; മമ്മൂട്ടി കമ്പനി നിർമാണം

മമ്മൂട്ടിയുടെ പുതിയ ബാനറായ മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം‌ എന്ന പ്രത്യേകതയുമുണ്ട്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

മ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വെളാങ്കണ്ണിയിലാണ് സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായത്. മമ്മൂട്ടിയുടെ പുതിയ ബാനറായ മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം‌ എന്ന പ്രത്യേകതയുമുണ്ട്.

തിരക്കഥ എസ് ഹരീഷ്

ചിത്രത്തിന്‍റെ കഥയും ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥയൊരുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹ നിര്‍മ്മാണം. തമിഴ്നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ പഴനിയാണ്. നാല്‍പത് ദിവസം നീളുന്ന ഒറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം.

മമ്മൂട്ടിയും ലിജോയും ഒന്നിക്കുന്ന രണ്ടു സിനിമ

ആദ്യമായാണ് മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശിരിയും ഒന്നിക്കുന്നത്. ഇനിയും തിയറ്ററുകളിലെത്താനുള്ള ചുരുളിക്ക് ശേഷം ലിജോ ഒരുക്കുന്ന ചിത്രമാണിത്. ഈ ചിത്രം കൂടാതെ ഇരുവരും ഒന്നിക്കുന്ന മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇനിയൊരു ചിത്രം എംടിയുടെ കഥകളെ ആസ്‍പദമാക്കി നെറ്റ്‍ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജിയിലെ ലഘുചിത്രമാണ്. എംടിയുടെ 'കടുഗണ്ണാവ ഒരു യാത്ര' എന്ന കഥയാണ് മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ലിജോ ചെയ്യാനിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com