'അമ്മ സുഖമായിരിക്കുന്നു, പേടിക്കേണ്ട സാഹചര്യം ഒന്നുമില്ല': സിദ്ധാർഥ് ഭരതൻ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2021 12:41 PM  |  

Last Updated: 09th November 2021 12:41 PM  |   A+A-   |  

kpac_lalitha_health

കെപിഎസി ലളിത

 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ സിദ്ധാർഥ് ഭരതൻ. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അമ്മ സുഖമായിരിക്കുന്നുവെന്നും സിദ്ധാർഥ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 

‘അമ്മ സുഖമായിരിക്കുന്നു ആരോഗ്യം വീണ്ടെടുക്കുന്നുണ്ട്. പേടിക്കേണ്ട സാഹചര്യം ഒന്നുമില്ല. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും പ്രാർഥനകൾക്കും നന്ദി’– സിദ്ധാർഥ് കുറിച്ചു.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. കരൾ മാറ്റിവയ്‌ക്കേണ്ടി വരുമെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ അതുസംബന്ധിച്ച് തീരുമാനമുണ്ടാകൂ എന്നാണ് റിപ്പോർട്ടുകൾ.

പ്രമേഹമടക്കമുള്ള രോഗങ്ങളും താരത്തിനുണ്ട്. കെപിഎസി ലളിതയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവൺമെന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ കേരള ലളിതകലാ അക്കാദമിയുടെ ചെയർപേഴ്‌സണാണ് കെപിഎസി ലളിത.