ദൃശ്യം 2ന്റെ തെലുങ്ക് ടീസർ; റിലീസ് നവംബർ 25ന്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2021 05:25 PM  |  

Last Updated: 12th November 2021 05:25 PM  |   A+A-   |  

drishyam_telugu_teaser

വിഡിയോ സ്ക്രീൻഷോട്ട്

 

ജീത്തു ജോസഫ് ഒരുക്കിയ സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രം ദൃശ്യം 2ന്റെ തെലുങ്ക് റീമേക്കിന്റെ ടീസർ റിലീസ് ചെയ്തു. ജീത്തു തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വെങ്കടേഷ് ദഗുബാട്ടിയാണ് നായകൻ. രാംബാബു എന്നാണ് തെലുങ്കിൽ ജോര്‍ജുകുട്ടിയുടെ പേര്. ‘റാണി’യായി മീനയും ‘അനുമോളാ’യി എസ്തറും അതേ കഥാപാത്രങ്ങളെ പുനരവതരിപ്പിക്കുന്നു. 

അഞ്ജുവിന്റെ കഥാപാത്രമായി കൃതിക ജയകുമാർ ആണ് അഭിനയിച്ചിരിക്കുന്നത്. മുരളി ​ഗോപിയുടെ വേഷം സമ്പത്ത് അവതരിപ്പിച്ചു. നദിയ മൊയ്തു, നരേഷ്, പൂർണ, വിനയ് വർമ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

നവംബർ 25ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.