'ഇവിടത്തെ കൊച്ചിന് സ്‍കൂളില്‍ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ, കൊറച്ച് മോനും കഴിച്ചോ'; അമ്മ സ്നേഹം പങ്കുവച്ച് ജയസൂര്യ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 01:32 PM  |  

Last Updated: 24th November 2021 02:44 PM  |   A+A-   |  

JAYASURYA

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവാണ് നടൻ ജയസൂര്യ. സിനിമയിലേയും കുടുംബത്തിലേയും വിശേഷങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. വാ​ഗമണ്ണിലാണ് ജയസൂര്യ ഇപ്പോൾ. അതിനിടെ ചെറിയ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. വീട്ടിലെ ഊണു കിട്ടുന്ന ചെറിയ കടയിലാണ് താരം കയറിയത്. അവിടത്തെ അമ്മ വിളമ്പിയ സ്നേഹം ജയസൂര്യയുടെ മനസിനെ സ്പർശിക്കുകയായിരുന്നു. 

മനസു നിറച്ച അമ്മരുചി

വീട്ടിലെ കുട്ടിക്ക് സ്‍കൂളില്‍ കൊണ്ടുപോകാനായി തയ്യാറാക്കിയ വിഭവം തനിക്കുകൂടി പകുത്തുനല്‍കിയ അമ്മയെക്കുറിച്ചാണ് ജയസൂര്യ പറയുന്നത്. "ഇത് ഇവിടത്തെ കൊച്ചിന് സ്‍കൂളില്‍ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ… കൊറച്ച് മോനും കഴിച്ചോ..." എന്ന കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ചട്ടിയിലുണ്ടാക്കിയ ഭക്ഷണം താരത്തിന്റെ പാത്രത്തിലേക്ക് വിളമ്പിക്കൊടുക്കുന്ന അമ്മയുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

സോഷ്യൽ മീഡിയയിൽ വൈറൽ

എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. നിരവധി പേരാണ് താരത്തിന്റെ സിംപ്ലിസിറ്റിയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. കുറച്ചു ദിവസങ്ങളായി വാ​ഗമണ്ണിലാണ് താരം. പുതിയ കഥാപാത്രത്തിനുള്ള തയ്യാറെടുപ്പിലാണോ എന്നാണ് ആരാധകരുടെ ചോദ്യം. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സണ്ണിയാണ് താരത്തിന്റേതായി അവസാനമായി റിലീസ് ചെയ്തത്. ചിത്രം ഇത്തവണത്തെ ഇന്ത്യന്‍ പനോരമയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാദിര്‍ഷയുടെ ഈശോ, പ്രജേഷ് സെന്നിന്‍റെ മേരി ആവാസ് സുനോ, ആട് 3, കത്തനാര്‍, രാമ സേതു, ജോണ്‍ ലൂഥര്‍ തുടങ്ങി നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.