പ്രണയത്തിൽ കുടുങ്ങിപ്പോയ മൂന്നു പേർ, മനം നിറച്ച് ധനുഷും സാറയും അക്ഷയും; ‘അത്രംഗി രേ’ ട്രെയിലർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 04:39 PM  |  

Last Updated: 24th November 2021 04:39 PM  |   A+A-   |  

AKSHAY_KUMAR_DHANUSH_SARA

വീഡിയോ ദൃശ്യം

 

ക്ഷയ് കുമാറിനൊപ്പം ധനുഷും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം അത്രം​ഗി രേയുടെ ട്രെയിലർ പുറത്ത്. സാറാ അലി ഖാൻ നായികയായി എത്തുന്ന ചിത്രം പറയുന്നത് ട്രയാങ്കിൾ ലവ് സ്റ്റോറിയാണ്. രാഞ്ജന എന്ന ചിത്രത്തിനു ശേഷം ധനുഷും ആനന്ദ് എൽ. റായിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ്

താൽപ്പര്യമില്ലാതെ വിവാഹിതരാവുന്ന ദമ്പതികളായാണ് ചിത്രത്തിൽ ധനുഷും സാറയും എത്തുന്നത്. തുടർന്ന് ഇവർ തമ്മിൽ അടുക്കുന്നു. എന്നാൽ അതിനിടെ സാറയുടെ കാമുകൻ എത്തുന്നതാണ് ചിത്രത്തിൽ. അക്ഷയ് കുമാറാണ് സാറയുടെ കാമുകനായി എത്തുന്നത്. തമിഴ്നാട്ടുകാരനായാണ് ചിത്രത്തിൽ ധനുഷ് അഭിനയിക്കുന്നത്. സം​ഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രം റൊമാന്‍റിക് ഡ്രാമയാണ്. ഡിസംബര്‍ 24ന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.

ഹിമാന്‍ഷു ശര്‍മ്മയുടേതാണ് തിരക്കഥ. ടി സിരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, അരുണ ഭാട്ടിയ, ഹിമാന്‍ഷു ശര്‍മ്മ, ആനന്ദ് എല്‍. റായ് എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം പങ്കജ് കുമാര്‍, എഡിറ്റിങ് ഹേമല്‍ കോത്താരി, സംഗീതം എ.ആര്‍. റഹ്മാന്‍.