സിനിമാ നിർമാതാവ് സതീഷ് കുറ്റിയിൽ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 10:12 AM  |  

Last Updated: 24th November 2021 10:12 AM  |   A+A-   |  

satheesh_kuttiyil_death

ചിത്രം: ഫേയ്സ്ബുക്ക്

 

കോഴിക്കോട്; ചലച്ചിത്ര നിര്‍മ്മാതാവ് സതീഷ് കുറ്റിയില്‍ അന്തരിച്ചു. 68 വയസായിരുന്നു. വടകര ജയഭാരത് തിയറ്റര്‍ ഉടമയായ അദ്ദേഹം ജോലനം, കാക്കക്കും പൂച്ചക്കും കല്യാണം തുടങ്ങി ഏഴോളം സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ രാഷ്ട്രീയരം​ഗത്തും സജീവമാണ്. 

ബിഡിജെഎസ് കോഴിക്കോട് ജില്ലാ ട്രഷററായിരുന്ന സതീഷ് കുറ്റിയിൽ  2016 ല്‍ നിയമാസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എസ്എന്‍ഡിപി യോഗം കോഴിക്കോട് സിറ്റി യൂണിയന്‍ സെക്രട്ടറി ആയിരുന്നു. സ്വാതന്ത്രസമര സേനാനി കുറ്റിയില്‍ നാരായണനാണ് പിതാവ്. ലക്ഷ്മിയാണ് അമ്മ. അഡ്വ. സൈറ സതീഷ് ഭാര്യയാണ്. ബ്രിട്ടോ സതീഷ്, ഷാരേ സതീഷ് എന്നിവർ മക്കളാണ്.