'അവരെങ്ങാനും എന്നെ അറസ്റ്റു ചെയ്യാന്‍ വന്നാല്‍!', വീട്ടിലെ മൂഡ് പങ്കുവച്ച് കങ്കണ റണാവത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 03:35 PM  |  

Last Updated: 24th November 2021 03:35 PM  |   A+A-   |  

KANGANA_RANAUT_INSTAGRAM_STORY

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

ചൊവ്വാഴ്ചയാണ് നടി കങ്കണ റണാവത്തിനെതിരെ മുംബൈ പൊലീസ് എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിഖ് സമുദായത്തെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചതിനായിരുന്നു വിമര്‍ശനം. കാര്‍ഷിക ബില്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം എത്തിയത്. ഇതിനെതിരെ സിഖ് സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് താരത്തിനെതിരെ കേസെടുത്തത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരം പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ്. 

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരണം

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനുള്ള പ്രതികരണമായാണ് സ്റ്റോറി പോസ്റ്റ് ചെയ്തത്. 2014 ലെ ഫോട്ടോഷൂട്ടില്‍ നിന്നുള്ളതാണ് ചിത്രം. ഗ്ലാമറസ് വേഷം ധരിച്ച് കയ്യില്‍ ഗ്ലാസുമായി നില്‍ക്കുന്ന കങ്കണയെയാണ് ചിത്രത്തില്‍ കാണുന്നത്. മറ്റൊരു ദിവസം, മറ്റൊരു എഫ്‌ഐആര്‍. എന്തെങ്കിലും കാരണം കൊണ്ട് അവര്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ എത്തിയാല്‍. എന്റെ വീട്ടിലെ മൂഡ്- കങ്കണ കുറിച്ചു. 

കര്‍ഷകരെ ഖാലിസ്ഥാന്‍ തീവ്രവാദികളെന്ന് വിളിച്ച് കങ്കണ

സിഖ് സംഘടനയായ ഡല്‍ഹി സിഖ് ഗര്‍ധ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റായ മന്‍ജീന്ദ്ര സിഖ് സിര്‍സയുടെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയവരെ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ എന്നാണ് കങ്കണ വിളിച്ചത്. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.