'ടൈം ട്രാവൽ ചെയ്ത് കൊച്ചു കൊച്ചു സന്തോഷത്തിൽ എത്തിയതുപോലെ'; അച്ഛന്റെ സിനിമാസെറ്റിലെത്തി കാളിദാസ് ജയറാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 12:59 PM  |  

Last Updated: 24th November 2021 12:59 PM  |   A+A-   |  

KALIDAS_JAYARAM_SATYAN_ANTHIKAD

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

രുകാലത്ത് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിരുന്ന സത്യൻ അന്തിക്കാടും ജയറാമും വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. അതിനിടെ തന്റെ അച്ഛന്റെ അഭിനയം കാണാൻ മകൻ കാളിദാസ് ജയറാം സെറ്റിലെത്തി. സോഷ്യൽ മീഡിയയിലൂടെ കാളി​ദാസ് തന്നെയാണ് തന്റെ ഇഷ്ട ജോഡികളുടെ സെറ്റിലെത്തിയ സന്തോഷം പങ്കുവച്ചത്. ടൈംട്രോവൽ ചെയ്ത് കൊച്ചു കൊച്ചു സന്തോഷങ്ങളിലെ സമയത്ത് എത്തിയതുപോലെയുണ്ട് എന്നായിരുന്നു താരം പറഞ്ഞത്.

കാളിദാസിന്റെ കുറിപ്പ് വായിക്കാം

വാവ്.. കൊച്ചു കൊച്ചു സന്തോഷങ്ങളിലെ സമയത്തിലേക്ക് ടൈം ട്രാവല്‍ ചെയ്തു വന്നതുപോലെയാണ് ശരിക്കു തോന്നുന്നത്. ജോലിസ്ഥലത്തെത്തി ഈ മാസ്റ്റര്‍ ഫിലിം മേക്കറിനെ കണ്ടുകൊണ്ടിരിക്കുന്നതുതന്നെ എപ്പോഴും സന്തോഷം തരുന്നതാണ്. പ്രത്യേകിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍ മിസ്റ്റര്‍ ജയറാമിനൊപ്പം. വീട്ടിലേക്ക് തിരിച്ചെത്തിയതുപോലെ തോന്നുന്നു. വ്യക്തിപരമായി ഇവരുടെ കോമ്പോയുടെ വലിയ ഫാനാണ് ഞാന്‍. ഈ സിനിമയും നിങ്ങളെ നിരാശരാക്കില്ലെന്ന് എനിക്കു ഉറപ്പുണ്ട്. തിയറ്ററില്‍ കാണാനായി കാത്തിരിക്കുന്നു.- കാളിദാസ് ജയറാം കുറിച്ചു.

ജയറാമിനും സത്യന്‍ അന്തിക്കാടിനും അനൂപ് സത്യനും ഛായാഗ്രാഹകന്‍ എസ് കുമാറും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. അതിനിടെ ചിത്രത്തിനു താഴെ കമന്റുമായി നടി പൂര്‍ണിമ ഭാഗ്യരാജ് എത്തി. സത്യനോടും കുമാര്‍ സാറിനോടും ഹായ് പറയണം എന്നായിരുന്നു പൂര്‍ണിമയുടെ കമന്റ്.

മീര ജാസ്മിന്റെ തിരിച്ചുവരവ്

നടി മീരാ ജാസ്മിന്റെ തിരിച്ചുവരവ് കൂടിയാണ് സിനിമ. അഞ്ച് വർഷങ്ങൾക്കു ശേഷമാണ് മീര നായികയായി എത്തുന്നത്. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. എസ്. കുമാർ ആണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം.പ്രശാന്ത് മാധവ് കലാസംവിധാനവും  സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.