'83' ടീസർ എത്തി,  ക്രിസ്മസിന് തിയറ്ററുകളിൽ; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 12:28 PM  |  

Last Updated: 26th November 2021 12:28 PM  |   A+A-   |  

83

ഫയല്‍ ചിത്രം

 

ൺവീർ സിംഗ് കപിൽ ദേവിൻറെ റോളിലെത്തുന്ന '83' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ചിത്രം ക്രിസ്മസിന് തിയറ്ററുകളിലെത്തും. ഡിസംബർ 24നാണ് റിലീസ്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായിക. 

ഏറ്റവും വലിയ കഥ. ഏറ്റവും വലിയ നേട്ടം എന്ന് കുറിച്ചാണ് രൺവീർ ടീസർ പങ്കുവച്ചിരിക്കുന്നത്. നവംബർ 30ന് സിനിമയുടെ ട്രെയിലർ എത്തുമെന്നും താരം അറിയിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്. 

പങ്കജ് ത്രിപാഠി, ബൊമാൻ ഇറാനി, സാക്വിബ് സലിം, ഹാർഡി സന്ധു, താഹിർ രാജ് ഭാസിൻ, ജതിൻ സർന തുടങ്ങിയവരും അഭിനയിക്കുന്നു. 1983 ലെ ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയമാണ് 83ൽ പറയുന്നത്. കപിൽദേവിന്റെ ക്യാപ്റ്റൻസിയിലായിരുന്നു ഇന്ത്യയുടെ വിജയം.