പപ്പയ്ക്കൊപ്പം ആദ്യ സിനിമ, ‘മിലി’ പാക്കപ്പ്; മാത്തുക്കുട്ടിക്കും നോബിളിനും നന്ദി കുറിച്ച് ജാൻവി  

മലയാളം ചിത്രം ‘ഹെലന്റെ’ റീമേക്ക് ആണ് ‘മിലി’
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ടി ജാൻവി കപൂറിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യർ ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘മിലി’യുടെ ചിത്രീകരണം പൂർത്തിയായി. മലയാളം ചിത്രം ‘ഹെലന്റെ’ റീമേക്ക് ആണ് ‘മിലി’. ജാൻവിയുടെ അച്ഛനും നിർമാതാവുമായ ബോണി കപൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.   ‌

അന്ന ബെൻ നായികയായി 2019 ൽ റിലീസ് ചെയ്ത ചിത്രം മലയാളത്തിലും മാത്തുക്കുട്ടി തന്നെയാണ് സംവിധാനം ചെയ്തത്. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് 'ഹെലനി'ലൂടെ മാത്തുക്കുട്ടി സ്വന്തമാക്കി. ചിത്രീകരണത്തിന്റെ അവസാനദിവസം സിനിമയിൽ പ്രവർത്തിക്കാനായതിന്റെ സന്തോൽം പങ്കുവച്ചിരിക്കുകയാണ് ജാൻവി. 

‘മിലിയുടെ ഷൂട്ടിങ് പാക്കപ്പ് ആയി. എന്റെ ജീവിതത്തിൽ കഥകളിലൂടെ മാത്രം കേട്ടിട്ടുള്ള പപ്പ എന്ന നിർമാതാവിനൊപ്പമുള്ള എന്റെ ആദ്യ സിനിമ.  പപ്പയോടൊപ്പം വർക്ക് ചെയ്തത് വളരെ രസകരമായ അനുഭവമായിരുന്നു. പപ്പ ഏറ്റെടുക്കുന്ന ഓരോ സിനിമയും അദ്ദേഹം ഹൃദയവും ആത്മാവും നൽകിയാണ് ചെയ്യുന്നതെന്ന് മറ്റുള്ളവർ പറയാറുണ്ട്. അത് സത്യമാണെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്. മിലി എനിക്ക് ഏറെ പ്രിയപ്പെട്ടതാകാൻ കാരണം സിനിമയെ ജീവശ്വാസമായി കാണുന്ന മാത്തുക്കുട്ടി സേവ്യർ സാറിനെപ്പോലെ ഒരാളുമായി പ്രവർത്തിച്ചതുകൊണ്ടു കൂടിയാണ്.  നോബിൾ ബാബു തോമസ് മാർഗ നിർദേശങ്ങൾക്കും എന്നോട് കാണിച്ച സഹനത്തിനും നന്ദി. സത്യസന്ധതയോടെയും കഠിനാധ്വാനത്തോടെയും പ്രവർത്തിക്കുകയാണെങ്കിൽ യാത്ര എത്ര ദുഷ്കരമാണെങ്കിലും അത് മനോഹരമായ യാത്രയായി മാറും എന്നെന്നെ പഠിപ്പിച്ചതിനും നന്ദി. എല്ലാം കൊണ്ടും ‘മിലി’ എനിക്കേറെ വിലപ്പെട്ടതാണ്.  സിനിമ കാണുമ്പോൾ നിങ്ങൾക്കും അങ്ങനെതന്നെ തോന്നുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!  ഈ യാത്രയിൽ ഒപ്പം കൂട്ടിയതിനു നന്ദി പപ്പാ.’–ജാൻവി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com