നിവിൻ പോളിയുടെ 'ശേഖരവർമ്മ രാജാവ്', സംവിധാനം അനുരാജ് മനോഹർ; ടൈറ്റിൽ പോസ്റ്റർ

എസ് രഞ്ജിത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

11 മണിക്ക് ഒരു പ്രഖ്യാപനമുണ്ടാകുമെന്ന് നിവിൻ പോളി അറിയിച്ചതു മുതൽ ആരാധകർ ആകാംക്ഷയിലായിരുന്നു. ഇപ്പോൾ ഇതാ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നിവിൻ പോളി.  അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ശേഖരവർമ്മ രാജാവ് എന്നാണ് ചിത്രത്തിന്റെ പേര്. 

ഷൂട്ടിങ് ഉടൻ ആരംഭിക്കും

ഭിത്തിയിൽ വരച്ചുവച്ചിരിക്കുന്ന ചെസ്സിലെ രാജാവിന്റെ കരുവാണ് പോസ്റ്ററിലുള്ളത്. എസ് രഞ്ജിത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നിവിൻ പോളിയുടെ നിർമാണ കമ്പനിയാണ് പോളി ജൂനിയർ പിക്ചറാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.

ഇഷ്ക് സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനുരാജ് മനോഹർ. ചിത്രം മികച്ച വിജയമാണ് നടത്തിയത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത കനകം കാമിനി കലഹം ആയിരുന്നു നിവിൻ പോളിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. രാജീവ് രവിയുടെ തുറമുഖം, റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com