'മന്‍മദരാസ'യടക്കം നിരവധി ഹിറ്റുകള്‍; പ്രശസ്ത കോറിയോഗ്രാഫര്‍ ശിവശങ്കര്‍ മാസ്റ്റര്‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിതനായി അതീവ ഗുരുതരവസ്ഥയില്‍ ചികില്‍സയില്‍ കഴിഞ്ഞ പ്രശസ്ത തെലുങ്ക്, തമിഴ് സിനിമാ നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു
കോറിയോ ഗ്രാഫര്‍ ശിവശങ്കര്‍ മാസ്റ്റര്‍ ഫോട്ടോ/ ട്വിറ്റര്‍
കോറിയോ ഗ്രാഫര്‍ ശിവശങ്കര്‍ മാസ്റ്റര്‍ ഫോട്ടോ/ ട്വിറ്റര്‍


ഹൈദരബാദ്: കോവിഡ് ബാധിതനായി അതീവ ഗുരുതരവസ്ഥയില്‍ ചികില്‍സയില്‍ കഴിഞ്ഞ പ്രശസ്ത തെലുങ്ക്, തമിഴ് സിനിമാ നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു. 72 വയസായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മാസ്റ്ററിന്റെ ആശുപത്രി ചെലവുകള്‍ കഴിഞ്ഞ ദിവസം നടന്‍മാരായ സോനൂ സൂദും ധനുഷും ഏറ്റെടുത്തിരുന്നു.

1948 ഡിസംബര്‍ ഏഴിന് ചെന്നൈയിലാണ് ശിവശങ്കര്‍ ജനിച്ചത്. ഏണ്ണൂറോളം സിനിമകള്‍ക്കായി നൃത്തസംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതില്‍ നിരവധി ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്‍മദരാസ, എസ്എസ് രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ, ധീരാ, ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ എന്നുതുള്‍പ്പോടെ നിരവധി ചിത്രങ്ങളിലെ ഹിറ്റ്ഗാനങ്ങള്‍ക്കും നൃത്തസംവിധാനമൊരുക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com