ബോളിവുഡിലെ ഡിവോഴ്സ് എക്സ്പർട്ടാണ് ഇപ്പോൾ ആ നടന്റെ വഴികാട്ടി; താരദമ്പതികളുടെ വിവാഹമോചനത്തിൽ കങ്കണ

സ്ത്രീകളെ ആവശ്യാനുസരണം ഉപയോ​ഗിച്ച് വസ്ത്രം മാറുന്നത് പോലെ മാറ്റുകയും പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുതെന്നും താരം കുറിക്കുന്നു
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

റെ അഭ്യൂഹങ്ങൾക്കൊടുവിലാണ് തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാ​ഗചൈതന്യയും വിവാഹമോചിതരാകുന്ന വിവരം സ്ഥിരീകരിച്ചത്. ഇപ്പോൾ ഇവരുടെ വേർപിരിയലുമായി ബന്ധപ്പെടുത്തി നടി കങ്കണ റണാവത്ത് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ബോളിവുഡിലെ ഡിവോഴ്സ് എക്സ്പേർട്ടായ ഒരു നടനാണ് ഇരുവരുടേയും ഡിവോഴ്സിന് പിന്നാൽ എന്നാണ് കങ്കണയുടെ ആരോപണം. സൂപ്പർതാരം ആമിർ ഖാന് എതിരെയാണ് കങ്ക‌ണയുടെ ഒളിയമ്പുകൾ. അടുത്തിടെ ആമിർഖാൻ ഒന്നിച്ചുള്ള സിനിമയിൽ നാ​ഗചൈതന്യ അഭിനയിച്ചിരുന്നു. കൂടാതെ നാ​ഗചൈതന്യയ്ക്കെതിരെ രൂക്ഷ വിമർശനവും നടത്തി. വിവാഹ മോചനം നടക്കുമ്പോൾ എല്ലായ്പ്പോഴും തെറ്റ് പുരുഷന്റെ ഭാ​ഗത്താണെന്നും സ്ത്രീകളെ ആവശ്യാനുസരണം ഉപയോ​ഗിച്ച് വസ്ത്രം മാറുന്നത് പോലെ മാറ്റുകയും പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുതെന്നും താരം കുറിക്കുന്നു. 

കങ്കണ റണാവത്തിന്റെ കുറിപ്പ് വായിക്കാം

വിവാഹ മോചനം നടക്കുമ്പോൾ എല്ലായ്പ്പോഴും തെറ്റ് പുരുഷന്റെ ഭാ​ഗത്താണ്. ഞാൻ പഴഞ്ചൻ ചിന്താ​ഗതിക്കാരിയും മുൻവിധിയുള്ളവളുമാണെന്ന് തോന്നിയേക്കാം, പക്ഷെ ഇങ്ങനെയാണ് ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നത്. അടിസ്ഥാനപരമായും ശാസ്ത്രീയപരമായും പുരുഷൻ ഒരു വേട്ടക്കാരനാണ്, സ്ത്രീ ഒരു പരിപാലകയും. നൂറിലൊരു സ്ത്രീ നേരത്തെ ആ പട്ടികയിൽ പെടുന്നില്ലായിരിക്കാം. സ്ത്രീകളെ ആവശ്യാനുസരണം ഉപയോ​ഗിച്ച് വസ്ത്രം മാറുന്നത് പോലെ മാറ്റുകയും പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുത്. ഇത്തരക്കാർക്ക് മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയിൽ ലജ്ജിക്കുന്നു.അവർ പുരുഷന്മാരെ പ്രകീർത്തിക്കുകയും സ്ത്രീകളെ വിധിക്കുകയും ചെയ്യുന്നു.  വിവാഹ മോചന സംസ്കാരം മുമ്പൊരിക്കലുമില്ലാത്ത വിധം ഉയരുകയാണ്. പത്തുവർഷത്തോളമായി പ്രണയിച്ച, അവരുമായി നാലു വർഷത്തോളമായി വിവാഹബന്ധത്തിലിരുന്ന ഈ തെന്നിന്ത്യൻ നടൻ അടുത്തിടെ ഒരു ബോളിവുഡ് സൂപ്പർ സ്റ്റാറുമായി സൗഹൃദത്തിലായിരുന്നു. ബോളിവുഡിലെ ഒരു 'ഡിവോഴ്സ് എക്സ്പേർട്ട്' ആയാണ് ഇയാൾ അറിയപ്പെടുന്നത്.  നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ച ഇയാൾ ഇപ്പോൾ ആ നടന്റെ വഴികാട്ടിയും ഉപദേശകയായ അമ്മായിയുമായി. അതിനാൽ എല്ലാം പെട്ടന്ന് നടന്നു. ഞാന്‌‍‍ സംസാരിക്കുന്നത് ആരെക്കുറിച്ചാണെന്ന് എല്ലാവർക്കുമറിയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com