ഡ്രൈവര്‍ക്കെതിരെ പരാതിയുമായി നടി സഞ്ജന; മറുപരാതിയുമായി ഡ്രൈവറും

കാബ്   ഡ്രൈവര്‍ക്കെതിരേ പരാതിയുമായി സഞ്ജന ഗല്‍റാണി
സഞ്ജന ഗില്‍റാണി
സഞ്ജന ഗില്‍റാണി

ബംഗളൂരു: കാറിന്റെ എസി ഓണ്‍ ചെയ്യാന്‍ വിസമ്മതിച്ചതിനേ തുടര്‍ന്ന് നടി സഞ്ജന ഗില്‍റാണി അധിക്ഷേപിച്ചതായി ഡ്രൈവറുടെ പരാതി. കാബ്   ഡ്രൈവര്‍ക്കെതിരേ പരാതിയുമായി സഞ്ജന ഗല്‍റാണി രംഗത്ത് എത്തിയതിന് പിന്നാലെയാണ്  ഡ്രൈവറും പരാതിയുമായി എത്തിയത്. എസി ലെവല്‍ വര്‍ധിപ്പിക്കാന്‍ ഡ്രൈവര്‍ തയ്യാറായില്ലെന്നും അധിക്ഷേപിച്ചെന്നുമാണ് നടിയുടെ പരാതി. 

കാറില്‍ എസി ഇടുന്നത് കര്‍ണാടക സര്‍ക്കാറിന്റെ കോവിഡ് നിബന്ധനകള്‍ക്ക് എതിരാണെന്നിരിക്കെ ഗില്‍റാണി അധിക്ഷേപിക്കുകയായിരുന്നെന്നാണ്  ഡ്രൈവറുടെ ആരോപണം. ഡ്രൈവര്‍ മോശമായി പെരുമാറിയെന്നും കോവിഡ് പ്രോട്ടോകോളിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ലെന്ന് നടിയും ആരോപിച്ചു. ഡ്രൈവര്‍ക്ക് എതിരേ നടി ആരോപണം ഉന്നയിക്കുന്ന വീഡിയോ വൈറലായിരുന്നു. 

ബംഗളൂരുവിലെ ഡൊമ്മലൂറിന് സമീപത്തുനിന്നാണ് സഞ്ജന ഗല്‍റാണി കാറില്‍ കയറിയത്. വാഹനത്തിനുള്ളില്‍ പ്രവേശിച്ച അവര്‍ എസി ഓണാക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ കര്‍ണാടക സര്‍ക്കാറിന്റെ കോവിഡ് നിബന്ധനകള്‍ കാരണം താനിതിന് വിസമ്മതിച്ചുവെന്നുമാണ്   ഡ്രൈവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ നടി നിര്‍ബന്ധം തുടര്‍ന്നതിനാല്‍ എസി ഓണാക്കിയ ഞാന്‍ ലവല്‍ ഒന്നില്‍ ഇട്ടുവെന്നും ഡ്രൈവര്‍ പരാതിയില്‍ പറഞ്ഞു. 

എസി ലവല്‍ നാലിലേക്ക് ഉയര്‍ത്തിയ നടി അധിക്ഷേപിച്ച് സംസാരിച്ചുവെന്നും ഡ്രൈവര്‍ പരാതിയില്‍ പറയുന്നു. തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് കേസ് കൊടുക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ കാമ്പയിന്‍ നടത്തുമെന്നും നടി ഭീഷണിപ്പെടുത്തിയതായും െ്രെഡവര്‍ പറയുന്നു. വിഷയം കര്‍ണാടക  ഡ്രൈവര്‍ ഫെഡറേഷനില്‍ ഉന്നയിച്ചതായും  ഡ്രൈവര്‍ പറഞ്ഞു.

എസി കാറിന്റെ ചാര്‍ജാണ് ഈടാക്കിയത് എന്നും റോഡില്‍ വെച്ച് ഡ്രൈവര്‍ തട്ടിക്കയറിയതായും സഞ്ജന പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ദുഃഖമുണ്ടെന്ന് എല്ലാത്തിനുമുപരി, തനിക്ക് ഒരു കാബ്  ഡ്രൈവറെ വെല്ലുവിളിക്കാനാകുമോ? താനൊരിക്കലും അത്രയും തരംതാഴില്ല. മുഴുവന്‍ യാത്രാക്കൂലിയും നല്‍കിയിട്ടും നിരവധി സ്ത്രീകളെ  ഡ്രൈവര്‍മാര്‍ അപമാനിക്കുന്നു. അത്തരത്തിലൊരു സ്ത്രീയാകാന്‍ താല്പര്യമില്ല. ഒരു ഉപഭോക്താവെന്ന നിലയില്‍ നല്ല സേവനം തന്റെ അവകാശമാണെന്നും നടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com