​ഗൗരി ഖാന് പിറന്നാൾ, അമ്മയ്ക്ക് ആശംസ അറിയിച്ച് മകൾ സുഹാന; മികച്ച ജന്മദിന സമ്മാനം ലഭിക്കട്ടെയെന്ന് ഫറ ഖാനും 

ഷാരൂഖിന്റെയും ​ഗൗരിയുടെയും പഴയകാല ചിത്രം പങ്കുവച്ചാണ് സുഹാന ആശംസ കുറിച്ചിരിക്കുന്നത് 
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ വാർത്തകളിൽ നിറയുകയാണ് ​ഷാരുഖ് ഖാനും ഭാര്യ ​ഗൗരി ഖാനും. ഇതിനിടയിലാണ് ഗൗരിയുടെ ജന്മദിനവും വന്ന് ചേരുന്നത്. അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് മകൾ സുഹാന ചിത്രം പങ്കുവച്ചു. 'ഹാപ്പി ബർത്ത്ഡേ മാ' എന്നാണ് ഷാരൂഖിന്റെയും ​ഗൗരിയുടെയും ചിത്രം പങ്കുവച്ച് സുഹാന കുറിച്ചത്. 

ബോളിവുഡ് സംവിധായിക ഫറാ ഖാനും ​ഗൗരിക്ക് ആശംസകൾ നേർന്നിട്ടുണ്ട്. "ഒരു അമ്മയുടെ ശക്തി മറ്റൊന്നിനുമില്ല. മാതാപിതാക്കളുടെ പ്രാർഥനയ്ക്ക് പർവതത്തെ നീക്കാനും കടലിനെ വഴി മാറ്റാനും സാധിക്കും.ഏറ്റവും ശക്തയായ അമ്മയ്ക്കും സ്ത്രീക്കും ജന്മദിനാശംസകൾ നേരുന്നു. ആ കരുത്തിന് കഴിഞ്ഞ ആഴ്ചയിൽ ഞാൻ വ്യക്തിപരമായി സാക്ഷിയായതാണ്. ഇന്ന് നിങ്ങൾക്ക് മികച്ച ജന്മദിന സമ്മാനം ആശംസിക്കുന്നു", ഫറ ഖാൻ കുറിച്ചു. 

ആര്യന് ജാമ്യം ലഭിക്കുന്ന കാര്യത്തിൽ വാദം കേൾക്കുന്നത് ഇന്നാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com