ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ തത്കാലം വേണ്ട; സംപ്രേഷണം നിർത്തി​ ബൈജൂസ്​ 

സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നതോടെയാണ്​ പരസ്യ സംപ്രേഷണം നിർത്തിയത് 
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ടൻ ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് താൽകാലികമായി നിർത്തി പ്രമുഖ ടെക്-വിദ്യാഭ്യാസ കമ്പനിയായ ബൈജൂസ്. ആഡംബര കപ്പലിലെ ലഹരിക്കേസിൽ ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന്​ പിന്നാലെയാണ്​ നടപടി. സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നതോടെയാണ്​ പരസ്യ സംപ്രേഷണം നിർത്തിവെച്ചതെന്നാണ്​ വിവരം.

മുൻകൂറായി പണം നൽകി സംപ്രേഷണം ചെയ്തുവന്നിരുന്ന പല പ്ലാറ്റ്‌ഫോമുകളിലും ഷാരൂഖ് അഭിനയിച്ച ബൈജൂസിന്റെ പരസ്യങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണിക്കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്. അതേസമയം കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് ഷാരൂഖ് ഖാനെ മാറ്റിയോ എന്നതിൽ വ്യക്തതയില്ല. 

2017 മുതലാണ്​ ഷാരൂഖ്​ ഖാൻ ബൈജൂസിന്റെ ബ്രാൻഡ്​ അംബാസിഡർ സ്​ഥാനം ഏറ്റെടുക്കുന്നത്​. ആപ്പിൻറെ കേരളത്തിന്​ പുറത്തുള്ള ബ്രാൻഡ്​ അംബാസിഡറാണ്​ ഷാരൂഖ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com