സൂപ്പർമാൻ ഇനി സ്വവർ​ഗാനുരാഗി; ആൺ സുഹൃത്തിനെ ചുംബിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടു 

അഞ്ചാ പതിപ്പ് മുതൽ സൂപ്പർമാനെ സ്വവർ​ഗാനുരാഗിയായി അവതരിപ്പിക്കുകയാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലോകമെമ്പാടും ആരാധകരുള്ള സൂപ്പർമാൻ കോമിക്‌സിൽ ഇതിഹാസതുല്യമായ മാറ്റം വരുത്തി സൃഷ്ടാക്കൾ. ഡി സി കോമിക് സീരീസായ 'സൂപ്പർമാൻ: സൺ ഓഫ് കാൾ ഇൽ' അഞ്ചാ പതിപ്പ് മുതൽ സൂപ്പർമാനെ സ്വവർ​ഗാനുരാഗിയായി അവതരിപ്പിക്കുകയാണ്. 

നവംബർ ഒൻപതിന് കോമിക് ബുക്ക് പുറത്തിറങ്ങും. സൂപ്പർമാനായി ഭൂമിയിൽ എത്തപ്പെടുന്ന കെന്റ് ക്ലർക്കിന്റെ മകൻ ജോൺ കെന്റാണ് സൂപ്പർമാനായി എത്തുന്നത്. നേരത്തെ സൂപ്പർമാൻ പത്രപ്രവർത്തകയായ ലോയിസ് ലെയിനുമായി പ്രണയത്തിലായിരുന്നെങ്കിൽ ഇനി മുതൽ ജയ് നാക്കമൂറ എന്ന പത്രപ്രവർത്തകനുമായാണ് പ്രണയത്തിലാകുന്നത്. പുതിയ സൂപ്പർമാനും ആൺ സുഹൃത്തും ഒന്നിച്ചിരിക്കുന്നതിൻറെയും ചുംബിക്കുന്നതിൻറെയും ചിത്രം ഡിസി പുറത്തുവിട്ടിട്ടുണ്ട്.

ഡിസി ഇത് ആദ്യമായല്ല തങ്ങളുടെ കോമിക് സീരിസിലെ പ്രധാന കഥാപാത്രങ്ങളെ സ്വവർഗ്ഗ അനുരാഗികളായി അവതരിപ്പിക്കുന്നത്. നേരത്തെ ബാറ്റ്മാൻ സീരിസിലെ റോബിനെയും ബാറ്റ് വുമണിനെയും ഇത്തരത്തിൽ അവതരിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com